എ. കണാരന്
സ: സ: എ. കണാരന് 2004 ഡിസംബര്‍ 19 ന് നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു സ: എ. കണാരന് നമ്മെ വിട്ടുപിരിഞ്ഞുപോയിട്ട് നാലുവര്‍ഷം തികയുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഏതു പ്രതിസന്ധിഘട്ടത്തിലും ഉറച്ചുനിന്നു പോരാടി. പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് അന്തരിച്ചത്.