1. സ. ചെമ്മാനി കേളന്
ചേര്‍പ്പ് സ്വദേശിയായ സഖാവ് 1947 ലെ ചെത്തുതൊഴിലാളി സമരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ് രക്തസാക്ഷിയായി.
2. സ. സര്‍ദാര്‍ ഗോപാലകൃഷ്ണന്
നാട്ടിക എടത്തിരുത്തി സ്വദേശിയും പാര്‍ട്ടി നാട്ടിക ഫര്‍ക്ക കമ്മിറ്റി മെമ്പറായിരുന്നു. 1950 ജനുവരി 26ന് പോലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
3. സ. ചെമ്മാനി ഭാസ്കരന്
ചേര്‍പ്പ് സ്വദേശിയായ സഖാവ് 1952 ലെ കുലമുറി സമരത്തില്‍ പോലീസിന്റെ ഭീകര മര്‍ദ്ദനമേറ്റ് രക്തസാക്ഷിത്വം വരിച്ചു.
4. സ. പി.കെ. പദ്മനാഭന്
മാള കുഴിക്കാട്ടുശ്ശേരിയിലെ ചെത്തുതൊഴിലാളിയും, പാര്ട്ടിപ്രവര്ത്തകനുമായിരുന്നു. 1959 ആഗസ്റ്റ് 1 ന് വിമോചനസമരക്കാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി.
5. സ. കെ.കെ. ശങ്കരന് (കരുമത്തില്‍ ശങ്കരന്)
മണലൂര്‍ ചിറ്റാട്ടുകരയിലെ പാര്‍ട്ടിയുടെയും ചെത്തുതൊഴിലാളി യൂണിയന്റെയും പ്രവര്‍ത്തകനായിരുന്നു. 1960 ജനുവരി 25ന് കോണ്‍ഗ്രസ്-ലീഗ് ക്രിമിനലുകള്‍ കൊലപ്പെടുത്തി.
6. സ. തറയില്‍ കേശൂ
ഇരിങ്ങാലക്കുട വേളൂക്കരയിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവ് 1962 നവംബര്‍ 10 ന് പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചു.
7. സ. കുഞ്ഞാതു
കുന്ദംകുളം-മുതുവമ്മലിലെ കര്‍ഷകത്തൊഴിലാളി യൂണിയന് പ്രവര്‍ത്തകനായിരുന്ന സഖാവിനെ പത്തുസെന്റ് ഭൂമി സമരത്തോടനുബന്ധിച്ച് 1970 ആഗസ്റ്റ് 21 ന് ജന്മി കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലപ്പെടുത്തി.
8. സ. അഹമ്മു
കൊടുങ്ങല്ലൂര്‍ ഏറിയാട്ടെ പാര്‍ടിയുടെയും മത്സ്യത്തൊഴിലാളി യൂണിയന്റെയും പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1971 സെപ്തംബര്‍ 17ന് കോണ്‍ഗ്രസുകാര്‍ വെടിവെച്ചു കൊന്നു.
9. സ. അബ്ദുള്‍ ഖാദര്‍
കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി. ഡി.സി.സി പ്രസിഡന്റ്, കൊടുങ്ങല്ലൂര്‍ എം.എല്‍.എ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സി.പി.ഐ (എം) പ്രവര്‍ത്തകനായി. സഖാവിനെ 1971 സെപ്തംബര്‍ 17ന് കോണ്‍ഗ്രസുകാര്‍ വെടിവെച്ചു കൊന്നു.
10. സ. സി.കെ. സുബ്രഹ്മണ്യന്
മണലൂര്‍ അന്തിക്കാട് സ്വദേശിയും എസ്.എഫ്.ഐ സജീവ പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ 1971 ഒക്ടോബര്‍ 2-ന് സി.പി.ഐക്കാര്‍ കൊലപ്പെടുത്തി.
11. സ. സി.വി. ദാമോദരന്‍
സഖാവ് ചേലക്കര എളനാട് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു തലപ്പള്ളി താലൂക്ക് കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിരുന്നു. 1973 ജനുവരി 28 ന് കോണ്‍ഗ്രസ് ഗുണ്ടകളാണ് സഖാവിനെ കൊലപ്പെടുത്തിയത്.
12. സ. എം.കെ. കൃഷ്ണന്
മണലൂര്‍ പാലാഴി സ്വദേശിയും വടക്കാഞ്ചേരി റേഞ്ച് ചെത്തുതൊഴിലാളി യൂണിയന് പ്രവര്‍ത്തകനുമായിരുന്നു. 1974 ഒക്ടോബര്‍ 26-ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
13. സ. കുട്ടപ്പന്
ചാലക്കുടി മേലൂരിലെ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1978 നവംബര്‍ 19ന് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.
14. സ. പി.കെ. നാരായണന് (പള്ളിയില്‍ നാരായണന്)
മണലൂര്‍ അന്തിക്കാട് സ്വദേശി. കെ.എസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറിയും പാര്‍ട്ടി ബ്രാഞ്ചംഗവുമായിരുന്നു. 1980 ജനുവരി 23ന് ആര്.എസ്.എസ് കാപാലികര്‍ കൊലപ്പെടുത്തി.
15. സ. കെ.ടി. ശങ്കരനാരായണന്
നാട്ടിക ഏങ്ങണ്ടിയൂരിലെ പാര്‍ടി എല്‍.സി മെമ്പറും, ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. 1980 മാര്‍ച്ച് 28ന് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.
16. സ. കെ.ടി. കൃഷ്ണന്‍കുട്ടി
നാട്ടിക ഏങ്ങണ്ടിയൂരില്‍ കെ.എസ്.വൈ.എഫ് പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1980 മാര്‍ച്ച് 28ന് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.
17. സ. കെ.ആര്. കുട്ടന്
നാട്ടിക തളിക്കുളത്തെ മത്സ്യത്തൊഴിലാളി യൂണിയന് പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1980 ജൂണ്‍ 22ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
18. സ. കെ.ആര് തോമസ്
കൂര്‍ക്കാഞ്ചേരിയിലെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയും എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു. ഗവണ്മെന്റ് കോളേജ് യൂണിയന് ചെയര്‍മാനായും സഖാവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1981 നവംബര്‍ 3 ന് ആര്.എസ്.എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി.
19. സ. പി.വി. ശേഖരന്
നാട്ടിക വലപ്പാട് ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. 1981 ഏപ്രില്‍ 2ന് ആര്.എസ്.എസ് സംഘം കൊലപ്പെടുത്തി.
20. സ. കെ.ടി. ജോണി
ചാലക്കുടി മേലൂരിലെ സി.ഐ.ടി.യു പ്രവര്‍ത്തകനായിരുന്നു. 1982 മാര്‍ച്ച് 3ന് ഐ.എന്‍.ടി.യു.സിക്കാര്‍ കൊലപ്പെടുത്തി.
21. സ. പി.വി. ചന്ദ്രന്
നാട്ടിക വലപ്പാടിലെ പാര്‍ട്ടി മെമ്പറും, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. 1982 ഏപ്രില്‍ 17ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
22. സ. ഇ.കെ ബാലന്
അയ്യന്തോള്‍ സ്വദേശിയായ സഖാവ് എസ്.എഫ്.ഐ ശ്രീ കേരളവര്‍മ്മ യൂണിറ്റ് എക്സിക്യൂട്ടീവ്, ഡി.വൈ.എഫ്.ഐ അയ്യന്തോള്‍ പഞ്ചായത്ത് കമ്മിറ്റി, പാര്‍ട്ടി ഗ്രൂപ്പ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 ജനുവരി 4 ന് ആര്.എസ്.എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി.
23. സ. വി.കെ. ഗോപാലന്
പാര്‍ട്ടി ഡി.സി അംഗവും കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയും പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റും മത്സ്യത്തൊഴിലാളി യൂണിയന് സ്ഥാപക നേതാവുമായിരുന്നു. 1984 മാര്‍ച്ച് 24ന് ആര്.എസ്.എസ് സംഘം കൊലപ്പെടുത്തി.
24. സ. തെക്കത്ത് കൃഷ്ണന്
ചാവക്കാട് പുന്നയൂര്‍കുളത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സഖാവ് മന്ത്രിമാരെ തെരുവില്‍ തടയുന്ന സമരത്തില്‍ പങ്കെടുത്ത് മടങ്ങവെ 1986 സെപ്തംബര്‍ 3 ന് ആര്.എസ്.എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി.
25. സ. എന്‍.എസ്. പ്രേമന്
കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സ്വദേശിയും ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ കമ്മിറ്റി അംഗവുമായിരുന്നു. 1987 മാര്‍ച്ച് 21ന് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.
26. സ. ടി.പി. സുബ്രഹ്മണ്യന്
കുന്നംകുളം അഞ്ഞൂര്‍കുന്നില്‍ പാര്‍ടിയുടെയും കെ.എസ്.കെ.ടി.യുവിന്റെയും പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1987 മെയ് 31 ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
27. സ. കെ.കെ. ഭാസ്കരന്
കൊടകര പഴമ്പിള്ളിയിലെ പാര്‍ട്ടി പ്രവര്‍ത്തകനും, കര്‍ഷകതൊഴിലാളി യൂണിയന് യൂണിറ്റ് പ്രസിഡന്റുമായിരുന്നു. 1987 ആഗസ്റ്റ് 29ന് ആര്.എസ്.എസ്സുകാര്‍ കൊലപ്പെടുത്തി.
28. സ. ആര്.കെ. കൊച്ചനിയന്
മണ്ണുത്തി പട്ടാളക്കുന്നിലെ പാര്‍ട്ടി അംഗവും എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗവും, കുട്ടനെല്ലൂര്‍ ഗവണ്മെന്റ് കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1992 ഫെബ്രുവരി 29 ന് സര്‍വ്വകലാശാല കലോത്സവത്തിനിടെ കെ.എസ്.യുക്കാര്‍ കൊലപ്പെടുത്തി.
29. സ. സി.ജി. രാജീവ്
നാട്ടിക ഏങ്ങണ്ടിയൂരിലെ പാര്‍ട്ടി മെമ്പറും, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 1992 ജനുവരി 20ന് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.
30. സ. വി.കെ മനോജ്
മാള അഷ്ടമിച്ചിറയില്‍ പാര്‍ട്ടി അംഗവും ഡി.വൈ.എഫ്.ഐ മാള ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. 1994 മാര്‍ച്ച് 6 ന് സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.
31. സ. സി.എന്‍. ബിനേഷ്
നാട്ടിക എടത്തുരുത്തിയിലെ പാര്‍ട്ടി അനുഭാവിയും, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. 1995 ഫെബ്രുവരി 13ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
32. സ. കെ.ഡി. കണ്ണന്
നാട്ടിക വലപ്പാടിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. 1995 ഫെബ്രുവരി 13ന് ബിനേഷ് വധത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ നാട്ടിക കോട്ടണ്‍ മില്‍ ഉടമ കാര്‍ കയറ്റി കൊലപ്പെടുത്തി.
33. സ. രവി ഇത്തിക്കാട്ട്
നാട്ടിക തളിക്കുളത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. 1998 ഫെബ്രുവരി 6ന് ആര്.എസ്.എസ് സംഘം കൊലപ്പെടുത്തി.
34. സ. ടി.എസ്. മുരളീധരന്
കൊടുങ്ങല്ലൂര്‍ മേത്തലയില്‍ പാര്‍ടിയുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രവര്‍ത്തകനായിരുന്നു. 2000 ഒക്ടോബര്‍ 1ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
35. സ. കെ.ആര്. വിന്‍സെന്റ്
ചാലക്കുടി കാഞ്ഞിരപ്പള്ളിയില്‍ പാര്‍ട്ടി അംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയുമായിരുന്നു. 2001 ഏപ്രില്‍ 14ന് ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തി.
36. സ. എം.വി. മണികണ്ഠന്
കൊടകര മണ്ണംപേട്ടയില്‍ പാര്‍ടി പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു. 2002 സെപ്തംബര്‍ 17ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
37. സ. ഐനസ് ആന്റണി
ഒല്ലൂര്‍ കല്ലൂരിലെ പാര്‍ട്ടി അംഗവും, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. 2003 ജനുവരി 29ന് കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി.
38. സ. കെ.എസ്. ഷിബു
കൊടകര വരന്തരപ്പള്ളിയിലെ പാര്‍ട്ടി ബ്രാഞ്ചംഗവും, മുന്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. 2003 ജൂണ്‍ 8 ന് കളിമണ്‍ മാഫിയായ്ക്ക് വേണ്ടി ബി.എം.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി.
39. സ. കെ.കെ. രാജന്
ചാലക്കുടി, കൊരട്ടിയിലെ പാര്‍ട്ടി പ്രവര്‍ത്തകനും, ഓട്ടോ യൂണിയന് അംഗവുമായിരുന്നു. 2004 ജനുവരി 24ന് ബി.ജെ.പിക്കാര്‍ കൊലപ്പെടുത്തി.
40. സ. കെ.ആര് മോഹന്‍ദാസ്
ചേലക്കരയിലെ എളനാട് വെണ്ണൂരിലെ പാര്‍ടി അംഗവും ചുമട്ടുതൊഴിലാളി യൂണിയന് പ്രവര്‍ത്തകനുമായിരുന്നു. 2004 മാര്‍ച്ച് 31 ന് കോണ്‍ഗ്രസ് ഗുണ്ടകളാണ് സഖാവിനെ കൊലപ്പെടുത്തിയത്.
41. സ. തറയില്‍ ഷാജി
സഖാവ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി, വേളൂക്കര ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മെയ് 5 ന് ലോകസഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് ഗുണ്ടകളാണ് സഖാവിനെ കൊലപ്പെടുത്തിയത്.
42. സ. എ.കെ ബാബു
മാള കോട്ടമുറിയിലെ പാര്‍ടി അനുഭാവി ഗ്രൂപ്പ് അംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. 2004 മാര്‍ച്ച് 20 ന് സാമൂഹ്യവിരുദ്ധര്‍ കൊലപ്പെടുത്തി.
43. സ. ഷെമീര്‍
ചാവക്കാട് വടക്കേക്കാടെ പാര്‍ടി അംഗവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ 2005 ജനുവരി 18 ന് ആര്.എസ്.എസ് ക്രിമിനലുകള്‍ കൊലപ്പെടുത്തി.
44. സ. പി.എസ്. റെജി
മാടക്കത്തറ കരുവാന്‍കാട് പാര്‍ട്ടി ബ്രാഞ്ചംഗവും ഹെഡ്ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് അംഗവുമായിരുന്നു. 2005 മെയ് 8ന് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തി.
45. സ. എം.കെ. മുജീബ് റഹ്മാന്
മണലൂര്‍ മുല്ലശ്ശേരി, പാര്‍ട്ടി തിരുനെല്ലൂര്‍ ബ്രാഞ്ചംഗവും, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 2006 ജനുവരി 20ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
46. സ. സി.എസ്. ബിനോയ്
കൊടകര ഏരിയയിലെ, വെള്ളിക്കുളങ്ങര മേനൊടിയിലെ പാര്‍ടി അംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. 2006 ഫെബ്രുവരി 17ന് ആര്.എസ്.എസ് സംഘം കൊലപ്പെടുത്തി.
47. സ. കെ.പി വത്സലന്‍
പാര്‍ടി ചാവക്കാട് എ.സി അംഗവും നഗരസഭാ ചെയര്‍മാനുമായിരുന്ന സഖാവിനെ 2006 ഏപ്രില്‍ 16ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ മുസ്ലീം ലീഗുകാര്‍ കൊലപ്പെടുത്തി.
48. സ. ചെമ്പനേഴത്ത് രാജു
കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂരില്‍ പാര്‍ടിയുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രവര്‍ത്തകനായിരുന്ന സഖാവിനെ 2006 സെപ്തംബര്‍ 25ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
49. സ. ടി.എസ്. മാഹിന്‍
മാള ആളൂര്‍ കല്ലേറ്റുംകരയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും, ചാലക്കുടി ഹെഡ്ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് അംഗവുമായിരുന്നു. 2006 ഡിസംബര്‍ 16 ന് ആര്.എസ്.എസുകാര്‍ പോട്ടയിലെ ധന്യ ആശുപത്രിയില്‍ വെച്ച് കൊലപ്പെടുത്തി.
50. സ. പി.കെ. ഷാജി
നാട്ടിക വാടാനപ്പിള്ളിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു. 2008 മാര്‍ച്ച് 18ന് ആര്.എസ്.എസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു മരിച്ചു.
51. സ. കെ.യു. ബിജു
പാര്‍ട്ടി കൊടുങ്ങല്ലൂര്‍ എല്‍.സി അംഗവും, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു. 2008 ജൂലൈ 2ന് ആര്.എസ്.എസ് സംഘം കൊലപ്പെടുത്തി.
52. സ. ഐ.കെ. ധനീഷ്
നാട്ടിക ഏങ്ങണ്ടിയൂരിലെ പാര്‍ട്ടി മെമ്പറും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു. 2008 ഒക്ടോബര്‍ 1ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
53. സ: എ.ബി. ബിജേഷ്
കുന്നംകുളം കരിക്കാട് കോട്ടോലില്‍ പാര്‍ടി അംഗവും എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന സ: എ.ബി. ബിജേഷ് 2009 ഒക്ടോബര്‍ 23-ന് എന്‍.ഡി.എഫുകാരുടെ ആക്രമത്തില്‍ പരിക്കേറ്റ് നവംബര്‍ 2-ന് മരണപ്പെട്ടു.
54. സ: സി.ടി. ബിജു
വടക്കാഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ 2010 ജൂലൈയില്‍ ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.
55. സ: പി.ആര്. രാമകൃഷ്ണന്
ചാലക്കുടി കോനൂരിലെ സി.പി.ഐ (എം) പ്രവര്‍ത്തകനായ സഖാവിനെ 2010 ഡിസംബര്‍ 31-ന് ബി.ജെ.പിക്കാര്‍ വെട്ടിക്കൊലപ്പെടുത്തി.
56. സ: പി.എസ്. ഫാസില്‍
മണലൂര്‍ ബ്രഹ്മകുളത്തെ എസ്.എഫ്.ഐ മണലൂര്‍ ഏരിയാ ജോയിന്റെ സെക്രട്ടറിയും പാര്‍ടി അംഗവുമായിരുന്ന സ: ഫാസിലിനെ 2013 നവംബര്‍ 4-ന് ആര്.എസ്.എസ് ക്രിമിനല്‍ സംഘം വെട്ടി കൊലപ്പെടുത്തി.
57.സ:എം.കെ ഷിഹാബ്
രക്തസാക്ഷി മുജീബ് റഹ്മാന്റെ സഹോദരനും സിപിഐ(എം) പ്രവര്‍ത്തകനുമായ മുല്ലശേരി തിരുനെല്ലൂര്‍ മതിലകത്തുവീട്ടില്‍ ഖാദറിന്റെ മകന് ഷിഹാബിനെ 2015 മാര്‍ച്ച് 1ന് രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ ആര്‍എസ്എസുകാര്‍ വെട്ടി കൊലപ്പെടുത്തി.
58.സ:ശശികുമാർ
നാട്ടിക ഏരിയ കമ്മറ്റിയിലെ സി.പി.ഐ എം പ്രവർത്തകനായിരുന്നു 07.05.2016 നു RSS കാർ വെട്ടി കൊലപ്പെടുത്തി