1. എന്‍. ആര്. സെയ്ത് റിപ്പണ്‍
1972 ല്‍ ലീഗുകാര്‍ കുത്തി കൊലപ്പെടുത്തി.
2. ടി. സി. മാത്യു. കാട്ടിക്കുളം
ആദിവാസികളുടെ പട്ടിണിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ 1972 ല്‍ കോണ്‍ഗ്രസുകാര്‍ വെടിവെച്ച് കൊന്നു.
3. കുപ്പന്‍ - മുണ്ടകൈ രക്തസാക്ഷി
1978 സെപ്തബര്‍ 19-ന് തൊഴില്‍ വിഷയവുമായി ബന്ധപ്പെട്ട് ഭൂപ്രമാണിമാര്‍ കൊലപ്പെടുത്തി.
4. ഭരതന്, (5) വാസു (6) മണി - അട്ടമല രക്തസാക്ഷികള്‍
1981 ഫെബ്രുവരി 23 ന് സിപിഐ, സിപിഐ (എം) രാഷ്ട്രീയ സംഘടനത്തില്‍ കൊലചെയ്യപ്പെട്ടു. വനം കൊള്ളക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രവര്‍ത്തനത്തില്‍ പ്രകോപിതരായിട്ടാണ് വെട്ടി കൊലപ്പെടുത്തിയത്.
7. രവി, (8) ശശി - പാടിച്ചിറ
ഡിവൈഎഫ്ഐ, കെഎസ്കെടിയു പ്രവര്‍ത്തകരായിരുന്നു. കര്‍ഷകതൊഴിലാളി പ്രശ്നത്തില്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് 1982 മാര്‍ച്ച് 24 ന് കോണ്‍ഗ്രസ്സും ഗുണ്ടകളും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി.
9. കെ.ടി. ബേബി മൂഴിമല
ഡിവൈഎഫ്ഐയുടെ പ്രവര്ത്തകന് ആയിരുന്നു. 1984 ല്‍ കോണ്ഗ്രസ്സുകാര് കുത്തി കൊലപ്പെടുത്തി.
10. കുട്ട്യപ്പ പൊഴുതന
1989 ആഗസ്റ്റ് 31 ന് ഭാരത് ബന്ദ് ദിവസം ലീഗുകാര്‍ വെട്ടി കൊലപ്പെടുത്തി.
11. ഷാജി വടുവന്‍ചാല്‍
1996 ല്‍ വ്യാജവാറ്റിനെതിരെ സമരം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തി.