1. സ: അളവക്കല്‍ കൃഷ്ണന്
1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
2. സ: മേനോന് കണാരന്
1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
3. സ: പുറവില്‍ കണാരന്
1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
4. സ: പാറോള്ളതില്‍ കണാരന്
1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
5. സ: കെ.എം. ശങ്കരന്
1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
6. സ: സി.കെ. ചന്തു
1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
7. സ: വി.പി. ഗോപാലന്
1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
8. സ: സി.കെ. രാഘൂട്ടി
1948 ഏപ്രില്‍ 30-ന് ഒഞ്ചിയത്ത് നടന്ന വെടിവെപ്പില്‍ രക്തസാക്ഷിയായി.
9. സ: മണ്ടോടി കണ്ണന്
കൊടിയ പോലീസ് മര്‍ദ്ദനത്തിനിരയായി 1949 മാര്‍ച്ച് 4-ന് മരിച്ചു.
10. സ: കൊല്ലാച്ചേരി കുമാരന്
കൊടിയ പോലീസ് മര്‍ദ്ദനത്തിനിരയായി 1949 മാര്‍ച്ചില്‍ മരിച്ചു.
11. സ: കെ.കെ. രാമന്
പാര്‍ടി ജാഥ നടത്തിയതിന് സഖാവിനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അവിടെനിന്നും സേലം ജയിലിലേക്ക് മാറ്റി. അവിടെ നടന്ന ക്രൂരമായ പീഡനത്തെത്തുടര്‍ന്ന്, യഥാസമയം ചികിത്സ ലഭിക്കാതെ 1949 ജൂലൈ 5-ന് ജയില്‍ ആശുപത്രിയില്‍ വച്ച് സഖാവ് മരണപ്പെട്ടു.
12. സ: ഗോപാലന്‍കുട്ടി
1950 ഫെബ്രുവരി 11-ന് സേലം ജയിലില്‍വച്ച് വെടിയേറ്റ് മരിച്ചു.
13. സ: ആര്. ചന്തു
1950 ഫെബ്രുവരി 21-ന് സേലം ജയിലില്‍ നടന്ന മൃഗീയമായ മര്‍ദ്ദനത്തിന്റെ ഭാഗമായി മരിച്ചു.
14. സ: കെ. ചോയി
1950 മെയ് 19-ന് കൂത്താളി സമരത്തിന്റെ ഭാഗമായി ഒളിവില്‍ കഴിയുകയായിരുന്ന സഖാവിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ അടിച്ചുകൊന്നു. വെടിവെപ്പില്‍ മരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് വെടിവച്ചു.
15. സ: പി.പി. സുലൈമാന്‍
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്ന സഖാവിനെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ 1968 ഏപ്രില്‍ 29-ന് ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി. റയോണ്‍സ് വര്‍ക്കേഴ്സ് യൂണിയന് നേതാവും പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സഖാവ്.
16. സ: അഹമ്മദ് മാസ്റ്റര്‍
സഖാവ് ഫിഷറീസ് മാപ്പിള സ്കൂളില്‍ അധ്യാപകനായിരുന്നു. 1969 ഒക്ടോബര്‍ 15-ന് സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 16-ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്.എസ്.എസ് ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുയോഗം കാണാനെത്തിയ അഹമ്മദ് മാസ്റ്ററെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.
17. സ: ഉണ്ണര
1969 ഒക്ടോബര്‍ 15-ന് സി.പി.ഐ (എം) പൊതുയോഗം പയ്യോളി കടപ്പുറത്ത് ഫിഷറീസ് ഗ്രൗണ്ടില്‍ തീരുമാനിച്ചു. പൊതുയോഗം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 16-ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചു. ആര്.എസ്.എസ് ബീച്ചില്‍ പ്രകടനം തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഖാവിനെ ചതിയില്‍പ്പെടുത്തി കൊലപ്പെടുത്തി.
18. സ: വള്ളിക്കോട് വാസു
1971 മെയ് 17-ന് വള്ളിക്കോട് കുടികിടപ്പ് സമരത്തില്‍ ലീഗുകാര്‍ കുത്തിക്കൊന്നു.
19. സ: ഉമ്മന്‍
1972 ആഗസ്റ്റ് 25-ന് പുതുപ്പാടി തോട്ടം തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ നിലമ്പൂരിലേക്ക് മാറ്റി. അവിടെവച്ച് ഐ.എന്‍.ടി.യു.സിക്കാര്‍ സംഘട്ടനത്തില്‍ കൊലപ്പെടുത്തി.
20. സ: കോറമ്പത്ത് ദാമോദരക്കുറുപ്പ്
1973 നവംബര്‍ 19 ന് പതിയാരക്കര റേഷന്‍ ഷോപ്പിലെ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള ക്രമക്കേട് ചോദ്യം ചെയ്തതിന് സി.പി.ഐ-കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെട്ടിക്കൊന്നു.
21. സ: കെ.പി. കുഞ്ഞിരാമന്
ചെക്കന് വിളിക്കും പെണ്ണ് വിളിക്കും എതിരായും മാന്യമായ കൂലി ചോദിച്ചതിന്റെയും പേരില്‍ മുസ്ലീം ലീഗ് ഗുണ്ടകളുടെ കൊലക്കത്തിക്കിരയായി 1973 ഒക്ടോബര്‍ 30-ന് രക്തസാക്ഷിത്വം വരിച്ചു.
22. സ: ആലക്കല്‍ കുഞ്ഞിക്കണ്ണന്
കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന ജന്മികാവല്‍പ്പടയ്ക്കെതിരായി നടത്തിയ പോരാട്ടത്തിന്റെ ഭാഗമായി 1974 മാര്‍ച്ച് 1-ന് തോട്ടക്കാട് മിച്ചഭൂമിയില്‍ വച്ച് ഒരു വഞ്ചകന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചു.
23. സ: കടന്നപ്പുറത്ത് കുഞ്ഞിരാമന്
1977 ജൂലൈ 18-ന് കോണ്‍ഗ്രസ്-സി.പി.ഐ ഗുണ്ടകള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ആനക്കുഴിച്ചാലില് ഗോവിന്ദന്റെ മക്കളും പടിഞ്ഞാറെ കുമാരന് എന്ന സി.പി.ഐക്കാരനും ചേര്‍ന്നാണ് സഖാവിനെ കൊലപ്പെടുത്തിയത്.
24. സ: കെ.പി. ദാമു
1979 ഒക്ടോബര്‍ 29-ന് മലപ്പുറം ജില്ലയിലെ താനൂരില്‍വച്ച് ആര്.എസ്.എസുകാര്‍ വെട്ടിക്കൊന്നു.
25. സ: ജോസ് പോര്‍ക്കാട്ടില്‍
1980 മാര്‍ച്ച് 2-ന് ആനക്കാംപൊയില്‍ മേലെ അങ്ങാടിയില്‍വച്ച് കോണ്‍ഗ്രസ് ഗുണ്ടകള്‍ സഖാവിനെ കുത്തിക്കൊന്നു.
26. സ: വി.വി. കൃഷ്ണന്
തോട്ടക്കാട് മിച്ചഭൂമി സമരത്തിലെ ഉജ്ജ്വലനായ പോരാളിയും കെ.എസ്.കെ.ടി.യു പ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസ് ഗുണ്ടാസംഘം ഗൂഢാലോചന നടത്തി 1980 ആഗസ്റ്റ് 22-ന് ഓണത്തിന്റെ തലേദിവസം രാത്രി സഖാവിനെ കൊലപ്പെടുത്തി.
27. സ: പാപ്പച്ചന്
സഖാവ് കുറുമ്പനാട് താലൂക്ക് എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി.യു ഭാരവാഹിയും സി.പി.ഐ (എം) കുണ്ടുതോട് ബ്രാഞ്ച് മെമ്പറുമായിരുന്നു. ഒരു പ്രശ്നത്തില്‍ ഇടപെട്ട് സംസാരിക്കുന്നതിനിടയില്‍ 1980 ഏപ്രില്‍ 19-ന് ആര്.എസ്.എസ്-കോണ്‍ഗ്രസ് കാപാലികര്‍ സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
28. സ: പ്രദീപ്കുമാര്‍
ചേളന്നൂര്‍ എ.കെ.കെ.ആര് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 1981 ജൂലൈ 13-ന് വിദ്യാര്‍ത്ഥികളുടെ യാത്രാവകാശം ഉന്നയിച്ച് ബസ് തടയുകയും തുടര്‍ന്ന് ബസ് ശരീരത്തില്‍ കയറ്റി കൊലപ്പെടുത്തുകയും ചെയ്തു.
29. സ: നീളംപറമ്പത്ത് കോരന്
1985 നവംബര്‍ 5-ന് വാണിമേല്‍ ക്രസന്റ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശത്തിനായുള്ള സമരത്തില്‍ മുസ്ലീം ലീഗ് പ്രമാണിമാര്‍ കുത്തിക്കൊലപ്പെടുത്തി.
30. സ: കോറോത്ത് ചന്ദ്രന്
പുറമേരി കെ.ആര്. ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ന്യായമായ യാത്രാപ്രശ്നത്തിന്റെ പേരില്‍ ബസ് ഉടമകളുടെ ധിക്കാരത്തിന്റെ ഭാഗമായി ആര്.എസ്.എസ് പ്രവര്‍ത്തകനായ ബസ് ക്ലീനര്‍ 1985 നവംബര്‍ 29-ന് സഖാവിനെ കൊലപ്പെടുത്തി.
31. സ: എം.കെ. സുകുമാരന്‍
1987 മെയ് 25-ന് വളയം മേഖലയില്‍ ആര്.എസ്.എസ് ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തിനെതിരായി നടത്തിയ പോരാട്ടത്തില്‍ ധീരരക്തസാക്ഷിത്വം വരിച്ചു.
32. ഇബ്രാഹിം
1987 ഡിസംബര്‍ 28-ന് ആര്.എസ്.എസുകാര്‍ മേപ്പയൂര്‍ ടൗണില്‍വച്ച് കൊല ചെയ്തു.
33. കെ.പി. മോഹനന്
1988 മാര്‍ച്ച് 15-ന് നടന്ന ഭാരത ബന്ദ് ദിനത്തില്‍ എറണാകുളം ചേരാനെല്ലൂരില്‍ വച്ച് പൊടിമില്ല് ഉടമയായ കോണ്‍ഗ്രസ് നേതാവിന്റെ വെടിയേറ്റാണ് മരിക്കുന്നത്. കോടഞ്ചേരി സ്വദേശിയായ മോഹനന് അച്ഛന്റെ വീടായ ചേരാനെല്ലൂരില്‍ താമസിക്കുമ്പോഴാണ് സംഭവം ഉണ്ടായത്.
34. സ: കാപ്പുമ്മല്‍ ദിവാകരന്
1988 ഒക്ടോബര്‍ 21-ന് സ: എ. കണാരനെ ആക്രമിച്ചുകൊണ്ട് നാദാപുരം ഏരിയയില്‍ കലാപം അഴിച്ചുവിട്ട് അഴിഞ്ഞാടിയ മുസ്ലീം ലീഗ് റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.
35. സ: എന്‍.പി. സജീവന്
വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രവര്‍ത്തകനായിരുന്നു. 1988 ഒക്ടോബര്‍ 21-ന് സ: എ. കണാരനെ ആക്രമിച്ചുകൊണ്ട് നാദാപുരം ഏരിയയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് അഴിഞ്ഞാടിയ മുസ്ലീം ലീഗ് റൗഡികളുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ചു.
36. സ: കുയിതേരി കുമാരന്
1988 നവംബര്‍ 7-ന് കനിപ്പൊയ്യില്‍ പരിസരത്തുവച്ച് ലീഗ് വര്‍ഗീയവാദികള്‍ ഗൂഢാലോചന നടത്തി സഖാവിനെ കൊലപ്പെടുത്തി.
37. സ: വിജു
പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത് സംബന്ധമായ പ്രശ്നത്തില്‍ ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ കര്‍ഷക കോണ്‍ഗ്രസ് വേങ്ങരി മണ്ഡലം പ്രസിഡന്റ് ശ്രീനിവാസന് 1989 ആഗസ്റ്റ് 26-ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
38. സ: വിജയന്
വോളണ്ടിയര്‍ ഓഫീസറായിരുന്നു. പ്രദേശത്തെ പാര്‍ടി അനുഭാവിയുടെ സ്വത്ത് സംബന്ധമായ പ്രശ്നത്തില്‍ പാര്‍ടി ഇടപെട്ടതിലുള്ള വൈരാഗ്യത്തില്‍ 1989 ആഗസ്റ്റ് 26-ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
39. സ: മലയില്‍ സദാനന്ദന്
പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്ഥലം ഉടമയായ കോണ്‍ഗ്രസ് പ്രവര്ത്തകന് കൃഷ്ണന് 1989 ജൂണ്‍ 15-ന് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
40. സ: തയ്യില്‍ കുമാരന്
1992 ഫെബ്രുവരി 26-ന് പൊന്മേരി വോളിബോള്‍ കോര്‍ട്ടില്‍ വച്ച് ലീഗുകാര്‍ വെട്ടിക്കൊന്നു.
41. സ: ജോബി ആന്‍ഡ്രൂസ്
1992 ജൂലൈ 15-ന് താമരശ്ശേരി ഹൈസ്കൂളില്‍ വച്ച് നടന്ന എസ്.എഫ്.ഐ ജാഥയെ എം.എസ്.എഫ്-കെ.എസ്.യുക്കാര്‍ ആക്രമിക്കുകയും തുടര്‍ന്ന് സഖാവിനെ എറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്തു.
42. സ: പേരോത്ത് രാജീവന്
1993 ജനുവരി 12-ന് ബി.ജെ.പി പ്രഖ്യാപിച്ച ബന്ദില്‍ മുസ്ലീങ്ങളുടെ കട അടപ്പിക്കാന്‍ വന്നപ്പോള്‍ തടഞ്ഞതിന് സഖാവിനെ കൊലപ്പെടുത്തി.
43. സ: പി.കെ. രമേശന്
1994 സെപ്റ്റംബര്‍ 29-ന് മടപ്പള്ളി കോളേജില്‍ വച്ച് ആര്.എസ്.എസുകാര്‍ അടിച്ചുകൊന്നു.
44. സ: കെ.എം. ബിജു
അത്തോളിയില്‍നിന്ന് സ്വര്‍ണ്ണപ്പണി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി തെക്കെ മണ്ണില്‍ കടവത്തുവച്ച് 1999 മെയ് 30-ന് ഒരു സംഘം ലീഗ് ഗുണ്ടകളാല്‍ സഖാവ് കൊല ചെയ്യപ്പെട്ടു.
45. സ: മണ്ണിടത്ത് സജീഷ്
1999 ഏപ്രില്‍ 12-ന് ആര്.എസ്.എസുകാരന് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ആര്.എസ്.എസ് സംഘം സഖാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.
46. സ: ഇ.കെ. ബദറുദ്ദീന്‍
പുതുപ്പാടി, ഏലോക്കരയിലെ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1999 ഡിസംബര്‍ 1-ന് വര്‍ഗീയശക്തികള്‍ കൊലപ്പെടുത്തി.
47. സ: തട്ടാറത്ത് ജയന്
2000 ജൂലൈ 6-ന് തൂണേരി ഭാഗത്ത് മുസ്ലീം ലീഗ് ക്രിമിനലുകള്‍ പാര്‍ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും സഖാക്കളുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തു. ഈ കിരാത നടപടിക്കെതിരെ പോരാടുന്നതിനിടയില്‍ സഖാവ് രക്തസാക്ഷിത്വം വരിച്ചു.
48. സ: പി.വി. സന്തോഷ്
ചെക്യാട് മേഖലയില്‍ മുസ്ലീം ലീഗുകാര്‍ നടത്തിയ കിരാത നടപടികളുടെ ഭാഗമായി 2001 ജനുവരി 13-ന് മുസ്ലീം ലീഗ് ക്രിമിനലുകള്‍ സഖാവിനെ കൊലപ്പെടുത്തി.
49. സ: ഈന്തുള്ളതില്‍ വിനു
2001 ജൂലൈ 2-ന് നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലീം സ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന കള്ളപ്രചാരണം അഴിച്ചുവിട്ടുകൊണ്ട് മുസ്ലീം ലീഗ്-എന്‍.ഡി.എഫ് ക്രിമിനലുകള്‍ കല്ലാച്ചി ടൗണില്‍ വച്ച് ടാക്സി ഡ്രൈവറും സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ സഖാവിനെ വെട്ടിക്കൊന്നു.
50. സ: കെ.പി. രവീന്ദ്രന്
അമ്പലക്കുളങ്ങരയില്‍ ആയുധങ്ങളുമായി സി.പി.ഐ (എം) നെ ആക്രമിക്കാന്‍ എത്തിയ കുമാരന് കൈയിലുണ്ടായിരുന്ന ബോംബ് പൊട്ടി മരണമടഞ്ഞ കേസില്‍ കുടുക്കി സഖാവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 2004 ഏപ്രില്‍ 6-ന് ജയിലിനുള്ളില്‍ വച്ച് ആര്.എസ്.എസുകാര്‍ സഖാവിനെ കൊലപ്പെടുത്തി.
51. സ. സി.ബി. ഷിബിന്‍
2015 ജനുവരി 22 ന് ഡി.വൈ.എഫ്.ഐ വെള്ളൂര്‍ യൂണിറ്റ് കമ്മിറ്റിയംഗവും റെഡ് വളണ്ടിയറുമായ സഖാവിനെ ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം ലീഗ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.