ബര്‍ദ്ദാന്‍ പ്ലീനം
1967 ല്‍ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ പാര്‍ടിക്ക് സ്വാധീനമുള്ള മന്ത്രിസഭ അധികാരത്തില്‍ വരികയുണ്ടായി. ഈ സമീപനം സി.പി.ഐ (എം) ഒരു ബൂര്‍ഷ്വാ പാര്‍ടിയായി മാറിയിരിക്കുന്നു എന്ന കാഴ്ചപ്പാട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവയ്ക്കുന്ന സാഹചര്യവും രൂപപ്പെട്ടുവന്നു. പാര്‍ടിയുടെ നിലവിലുള്ള തന്ത്രപരവും അടവുപരവുമായ സമീപനത്തില്‍ അസംതൃപ്തി ഉണ്ടായിരുന്ന പാര്‍ടിയിലെ ഒരു വിഭാഗം നക്സല്‍ ഗ്രൂപ്പ് ഉണ്ടാക്കി. അവര്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകള്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കണമെന്ന നിലപാട് സ്വീകരിച്ചു. ഇവര്‍ പാര്‍ടി നേതൃത്വത്തിനെതിരെ പൊതുവിലും പാര്‍ടി അധികാരത്തിലിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും സംഘടിക്കാനും തുടങ്ങി. ചൈനീസ് മാധ്യമങ്ങള്‍ ഇവരാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന് പ്രഖ്യാപിക്കുകയും സി.പി.ഐ (എം) നേതൃത്വത്തെ റിവിഷനിസ്റ്റ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇവര്‍ ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ നക്സലൈറ്റുകളാണെന്ന് പ്രഖ്യാപിച്ചു. ഈ സന്ദര്‍ഭത്തില്‍ സി.പി.ഐ (എം) കേന്ദ്രകമ്മിറ്റി `സി.പി.സി.യുമായുള്ള അഭിപ്രായഭിന്നത' എന്ന പേരിലുള്ള ലഘുലേഖ പ്രസിദ്ധീകരിച്ചു. ഇതിനെത്തുടര്‍ന്ന് പാര്‍ടിയില്‍ തീവ്രമായ ചര്‍ച്ചകള്‍ രൂപപ്പെട്ടുവന്നു.
സാര്‍വദേശീയ സമീപനങ്ങളില്‍ ഉള്‍പ്പെടെ ഉണ്ടായ അഭിപ്രായഭിന്നത ചര്‍ച്ച ചെയ്യുന്നതിന് ഒരു പ്ലീനം ചേരാന്‍ പാര്‍ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. 1968 മെയ് മാസം ബംഗാളിലെ ബര്‍ദ്വാനില്‍ വെച്ചാണ് ഈ പ്ലീനം ചേര്‍ന്നത്. ഈ പ്ലീനത്തില്‍ നക്സലൈറ്റുകള്‍ പാര്‍ടിയെ ചൈനീസ് ലൈനിനോട് കൂട്ടിയിണക്കാന്‍ കഴിയുന്നത്ര പരിശ്രമിച്ചു. പ്ലീനത്തില്‍ ഈ ശ്രമം പരാജയപ്പെടുകയും സി.പി.എസ്.യുവിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ നയം അംഗീകരിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ചൈനീസ് നിലപാടുകളെ പിന്തുണയ്ക്കുന്നവര്‍ പാര്‍ടി വിടുകയും ചെയ്തു. പിന്നീടവര്‍ സി.പി.ഐ (എം.എല്‍) എന്ന പാര്‍ടി രൂപീകരിക്കുകയും ചെയ്തു. സാര്‍വദേശീയ പ്രശ്നങ്ങളില്‍, പ്രത്യേകിച്ചും വ്യക്തത വരുത്തുകയും ചെയ്തു. 1968 ല്‍ നടന്ന ഈ പ്ലീനത്തിലൂടെ ചൈനീസ് പാര്‍ടിയുടെ ഇടതുപക്ഷ സെക്ടേറിയനിസത്തോടും വരട്ടുതത്വവാദത്തോടും പാര്‍ടി വിടപറയുന്ന സ്ഥിതിയുണ്ടായി. സോവിയറ്റ് പാര്‍ടിയുടെയും ചൈനീസ് പാര്‍ടിയുടെയും നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ചുള്ള ഒരു വിപ്ലവപ്രസ്ഥാനമെന്ന കാഴ്ചപ്പാട് ഈ പ്ലീനത്തിലൂടെ പൂര്‍ണമായി.
സാല്‍ക്കിയ പ്ലീനം
(1978 ഡിസംബര്‍ 27 മുതല്‍ 31 വരെ)
ഹൗറാ ജില്ലയിലെ സാല്ക്കിയായിലാണ് 1978 ഡിസംബര്‍ 27 മുതല്‍ 31 വരെയുള്ള സാല്‍ക്കിയ പ്ലീനം നടന്നത്.
ജലന്തറില്‍ നടന്ന പാര്‍ടിയുടെ പത്താം കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം പാര്‍ടിയുടെ സംഘടനാപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാനാണ് സാല്‍ക്കിയ പ്ലീനം.
പ്ലീനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം സംഘടനാപ്രശ്നങ്ങളാണ്. മുന്നിലുള്ള കടമകളുമായി തട്ടിച്ചു നോക്കിയാല്‍ അതു ചെയ്തുതീര്ക്കാന് മാത്രം ഇന്നത്തെ നിലയ്ക്കു പാര്ടിക്കു സാധ്യമല്ല. അതു സ്വയം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഈ പ്രശ്നങ്ങളാണ് നാം സ്വയം ചര്‍ച്ച ചെയ്യുന്നത്. (ഇ എം എസ്)
ജലന്തര്‍ കോണ്‍ഗ്രസ് കഴിഞ്ഞ് എട്ടു മാസത്തിനു ശേഷമാണ് സാല്‍ക്കിയ പ്ലീനം ചേരുന്നത്. എന്നാലും അതു പാര്‍ടി കോണ്‍ഗ്രസിന്റെ ഒരു ഭാഗമായിട്ടാണ് കണക്കാക്കുന്നത്.
തലശ്ശേരി സ്റ്റേറ്റ് പ്ലീനം