1. സ. ജനാര്ദ്ദനന്
ജയിലില്‍ കിടക്കുന്ന പാര്‍ട്ടി നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1949 നവംബര്‍ 10 ന് ആലപ്പുഴ ടൗണില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ സഖാവ് മരണമടഞ്ഞു.
2. സ. വെണ്മണി ചാത്തന്
കര്‍ഷകതൊഴിലാളി യൂണിയന് അംഗമായിരുന്നു സഖാവ്. 1960 ലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകരുതെന്നുള്ള കോണ്‍ഗ്രസ് ഗുണ്ടകളുടെ എതിര്‍പ്പിനെ അവഗണിച്ച് സ. ചാത്തന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യുവാന്‍ പോയി. വോട്ടു കഴിഞ്ഞ് അന്ന് രാത്രി കോണ്‍ഗ്രസ് ഗുണ്ടകള്‍ ചാത്തന്റെ വീട്ടില്‍ കയറി സഖാവിനെ കുത്തിക്കൊല്ലുകയായിരുന്നു. 1960 ഫെബ്രുവരി 2-നായിരുന്നു സംഭവം.
3. സ. കുട്ടിയമ്മ
വീയപുരത്തെ പാര്‍ടി അനുഭാവി. ഇ.എം.എസ് മന്ത്രിസഭ രാജിവച്ചതില്‍ സന്തോഷിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തവെ കുട്ടിയമ്മയുടെ വീട് കയറി ആക്രമിച്ച് വെട്ടി കൊലപ്പെടുത്തി. 1969 ഒക്ടോബര്‍ 26-നായിരുന്നു സംഭവം.
4.സ: ഗോപാലന്
1969 ല്‍ ചെറുതനയില്‍ പാടത്തിനോട് ചേര്‍ന്ന് കളം വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന കര്‍ഷകതൊഴിലാളി സമരത്തിന് നേരെ നടന്ന പോലീസ് വെടിവെപ്പില്‍ മരണമടഞ്ഞു.
5. സ. സഹദേവന്
കൈനകരിയിലെ പാര്‍ടി അനുഭാവി. കര്‍ഷകതൊഴിലാളികളുടെ കൊയ്ത്ത് ആദായം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കവെ 1970 ജനുവരി 26 നു പോലീസ് വെടിവെച്ചുകൊന്നു.
6. സ. രവി
ബുധനൂരിലെ പാര്‍ടി അംഗമായിരുന്നു സഖാവ്. 1970 കളിലെ കുടികിടപ്പ് മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പോലീസും ജന്മിഗുണ്ടകളും ചേര്‍ന്ന് കര്‍ഷകത്തൊഴിലാളി സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുത്തതിന്റെ പേരില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ സഖാവ് മരണമടഞ്ഞു. 1970 മാര്‍ച്ച് 7-നായിരുന്നു സംഭവം.
7. സ. കുഞ്ഞുകുഞ്ഞ്
ബുധനൂരിലെ പാര്‍ടി അംഗമായിരുന്നു സഖാവ്. 1970 കളിലെ കുടികിടപ്പ് മിച്ചഭൂമി സമരത്തിന്റെ ഭാഗമായി പോലീസും ജന്മിഗുണ്ടകളും ചേര്‍ന്ന് കര്‍ഷകത്തൊഴിലാളി സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുത്തതിന്റെ പേരില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ സഖാവ് മരണമടഞ്ഞു. 1970 മാര്‍ച്ച് 7-നായിരുന്നു സംഭവം.
8. സ. ഇ.കെ. ശിവരാമന്
ചെറിയനാട് കര്‍ഷകതൊഴിലാളി യൂണിയന് അംഗം. കാര്‍ഷികമേഖലയില്‍ ജോലിക്കു സമയക്ലിപ്തതയും, വേതനവര്‍ദ്ധനവിനും വേണ്ടി കര്‍ഷകതൊഴിലാളി യൂണിയന് നടത്തിയ സമരം. 1970 ജനുവരി 20 നു രാത്രിയില്‍ ജന്മിഗുണ്ടാസംഘത്തിന്റെ വെടിയേറ്റു മരിച്ചു.
9. സ. ശ്രീധരന്
കാവാലത്തെ പാര്‍ടി അനുഭാവി. കുടികിടപ്പു സമരവുമായി ബന്ധപ്പെട്ട് 1970 ജനുവരി 13 ന് ജന്മി ഗുണ്ടകള്‍ അടിച്ചും, കുത്തിയും കൊലപ്പെടുത്തി.
10. സ. ഭാര്‍ഗവി
ആറാട്ടുപുഴയിലെ സാധാരണ തൊഴിലാളി. കുടികിടപ്പവകാശം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന കള്ളിക്കാട് സമരത്തിന്റെ ഭാഗമായി 1970 ജൂലൈ 27 ന് പോലീസിന്റെ വെടിയേറ്റു മരിച്ചു.
11. സ. നീലകണ്ഠന്
ആറാട്ടുപുഴയിലെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറി. കുടികിടപ്പവകാശം സ്ഥാപിക്കുന്നതിനു വേണ്ടി നടന്ന കള്ളിക്കാട് സമരത്തിന്റെ ഭാഗമായി 1970 ജൂലൈ 27 ന് പോലീസിന്റെ വെടിയേറ്റു മരിച്ചു.
12. സ. എസ്. വാസുദേവന്‍പിള്ള
പാര്‍ടി കായംകുളം ടൗണ്‍ എല്‍.സി അംഗം, മുനിസിപ്പല്‍ കൗണ്‍സിലര്‍, പ്രസ് തൊഴിലാളി യൂണിയന് സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്ന സഖാവിനെ 1974 ജനുവരി 2-ാം തീയതി കായംകുളം ഠൗണില്‍ വെച്ചു യൂത്ത് കോണ്ഗ്രസ്സുകാര് കുത്തിക്കൊലപ്പെടുത്തി. നഗരസഭാ അഴിമതിക്കെതിരെ പ്രക്ഷോഭം നയിച്ചതിന്റെ പേരിലായിരുന്നു ഈ കൊലപാതകം.
13. സ. വേലുക്കുട്ടന്
ചമ്പക്കുളത്ത് കര്‍ഷകത്തൊഴിലാളി യൂണിയന് പ്രവര്‍ത്തകനായിരുന്നു സഖാവ്. കൊയ്ത്തു പാടത്തിനടുത്ത് കളം വയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ പേരില്‍ 1974 ഫെബ്രുവരി 25-ന് ജന്മി ഗുണ്ടകള്‍ സഖാവിനെ കൊലപ്പെടുത്തി.
14. സ. കെ.വി. ദാസ്
ആലപ്പുഴ ടൗണിലെ പാര്‍ടി കാന്‍ഡിഡേറ്റ് അംഗവും കെ.എസ്.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സഖാവ്. ആലപ്പുഴ മാളികമുക്കിലെ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാവിളയാട്ടത്തിനെതിരെ യുവാക്കളെ സംഘടിപ്പിച്ച് ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്ന ഘട്ടത്തില്‍ മാളികമുക്കിനു സമീപം ഒളിച്ചിരുന്ന കോണ്‍ഗ്രസ് ഗുണ്ടാസംഘം സഖാവിനെ പിന്നില്‍ നിന്നും കുത്തി വീഴ്ത്തി കൊലപ്പെടുത്തി. 1974 ഒക്ടോബര്‍ 6-ന് രാവിലെയായിരുന്നു സംഭവം.
15. സ: ടി.കെ. വാസു
കൈനകരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാര്‍ങ്ങധരന്‍ വക്കീലിന്റെ അഡ്വാന്‍സ് പണിക്കാരനായിരുന്നു. തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട് പാര്‍ടിയെ സമീപിച്ചു. പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് സ:കെ.ജെ. ജോസഫും മറ്റു സഖാക്കളുമായി ചര്‍ച്ചയ്ക്ക് ചെന്നപ്പോള്‍ ആക്രമിച്ച് കൊലപ്പെടുത്തി. 1975 മാര്‍ച്ച് 17-നായിരുന്നു സംഭവം.
16. സ. കെ.ജെ. ജോസഫ്
പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷകതൊഴിലാളി യൂണിയന് കുട്ടനാട് സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായിരുന്നു സഖാവ്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായിരുന്ന ടി.കെ വാസു കൈനകരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാവറ ശാര്‍ങ്ങധരന്‍ വക്കീലിന്റെ അഡ്വാന്‍സ് പണിക്കാരനായിരുന്നു. ഇദ്ദേഹത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ടി.കെ. വാസു സി.പി.ഐ(എം) ല്‍ ചേര്‍ന്നു. ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മറ്റ് സഖാക്കളോടൊപ്പം മെതിക്കളത്തില്‍ ചെന്നപ്പോള്‍ സഖാവിനെ വെടിവച്ച് കൊലപ്പെടുത്തി. 1975 മാര്‍ച്ച് 27-നായിരുന്നു സംഭവം.
17. സ. എം. ആര് മനോഹരന്
പാര്‍ടി പ്രവര്‍ത്തകനായിരുന്നു സഖാവ്. 1976 ജനുവരി 11 ന് കര്‍ഷകതൊഴിലാളികള്‍ക്ക് തൊഴില്‍ സമയം അറിയിക്കുന്നതിനു കൊടി ഉയര്‍ത്തല്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ സി.പി.ഐ ഗുണ്ടകള്‍ പാടവരമ്പത്തുവച്ച് ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തി.
18. സ. ജി. ഭുവനേശ്വരന്‍
എസ്.എഫ്.ഐ പന്തളം എന്‍.എസ്.എസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 1977 ഡിസംബര്‍ 7ന് വിദ്യാര്‍ത്ഥി സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കെ.എസ്.യു-ഡി.എസ്.യു ഗുണ്ടകള്‍ കോളേജിന്റെ മൂന്നാമത്തെ നിലയില്‍ മാത്ത്മാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി.
19. സ. നാണപ്പന്
കുട്ടനാട് താലൂക്ക് ചെത്തു തൊഴിലാളി യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു സഖാവ്. ചെത്ത് തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്ക് വേണ്ടി 1978 ജനുവരി 20 നു നടന്ന സമരത്തിനിടയില്‍ ഷാപ്പ് കോണ്‍ട്രാക്ടറുടെ വെടിയേറ്റു മരിച്ചു.
20. സ. ഗോപി
നെടുമുടിയിലെ പാര്‍ടി അനുഭാവിയായിരുന്നു സഖാവ്. 1978 ജനുവരി 20 ന് ചെത്തു തൊഴിലാളിയായ സ. നാണപ്പന് വെടിയേറ്റതറിഞ്ഞ് ഓടിയെത്തുമ്പോള്‍ സ. ഗോപിയേയും വെടിവെച്ചു കൊന്നു.
21. സ. പി.ജി. സുധീന്ദ്രന്‍
കെ.ജി.ടി.എ. സ്പെഷ്യല്‍ യൂണിറ്റ് എല്‍.സി സെക്രട്ടറിയായിരുന്നു സഖാവ്. ആലപ്പുഴ ഗവ: മുഹമ്മദന്‍സ് ബോയ്സ് ഹൈസ്കൂള്‍ അധ്യാപകനായിരുന്നു. 1970 കളിലെ സി.പി.എം-സി.പി.ഐ സംഘര്‍ഷത്തെ തുടര്‍ന്നുവന്ന സംഭവവികാസങ്ങളുടെ ഭാഗമായി സഖാവിനെ 1978 ജൂണ്‍ 20 ന് കുത്തിക്കൊലപ്പെടുത്തി.
22. സ. ആര്. ബാലകൃഷ്ണന്
പാര്‍ടി ആലപ്പുഴ ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും, കെ.എസ്.വൈ.എഫിന്റെ താലൂക്ക് ജോ. സെക്രട്ടറിയുമായിരുന്ന സഖാവിനെ പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസിനു സമീപംവച്ച്. 1979 ഏപ്രില്‍ 7 ന് സി.പി.ഐ ഗുണ്ടകള്‍ വെട്ടി കൊലപ്പെടുത്തി.
23. സ. രാജു
തിരുവിതാംകൂര്‍ കര്‍ഷകതൊഴിലാളി യൂണിയന് നെടുമുടി വില്ലേജ് കമ്മിറ്റി അംഗമായിരുന്നു സഖാവ്. 1980 സെപ്തംബര്‍ 18 നു ആര്.എസ്.എസ് അതിക്രമത്തില്‍ കൊല ചെയ്യപ്പെട്ടു.
24. സ. എന്‍.ജി തങ്കപ്പന്
കുട്ടനാട്ടിലെ പാര്‍ടി അംഗമായിരുന്നു സഖാവ്. 1981 നവംബര്‍ 10-ാം തീയതി ആര്.എസ്.എസുകാര്‍ സഖാവിന്റെ വീട് കത്തിക്കുകയും പ്രാണരക്ഷാര്‍ത്ഥം ഓടിയപ്പോള്‍ വെട്ടി വീഴ്ത്തി തല അറുത്തെടുത്ത് ഒരു കിലോമീറ്റര്‍ അകലെയുള്ള പാലത്തില്‍ കൊണ്ടുവച്ചു.
25. സ. പി.എന്‍. ചന്ദ്രശേഖരന്
വെളിയനാടിലെ പാര്‍ടി അനുഭാവി ഗ്രൂപ്പംഗം, തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന് പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ സഖാവ് പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക മേഖലയിലെ ചുമട്ടുകൂലി തര്‍ക്കത്തെത്തുടര്‍ന്ന് 1982 മാര്‍ച്ച് 22ന് രാത്രിയില്‍ അക്രമികള്‍ പതിയിരുന്ന് കൊലപ്പെടുത്തി.
26. സ. ഉണ്ണപ്പന്‍
പാര്‍ട്ടി അനുഭാവിയും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്നു സഖാവ്. ചെത്ത് തൊഴിലാളി കൂടിയായിരുന്ന സഖാവ് ജോലിക്കു പോകുമ്പോള്‍ 1982 ഒക്ടോബര്‍ - 31ന് ആര്.എസ്.എസുകാര്‍ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
27. സ. സി.പി. പുഷ്പസേനന്‍ നായര്‍
മാന്നാറിലെ പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയും കര്‍ഷകസംഘം പഞ്ചായത്തു പ്രസിഡന്റുമായിരുന്നു സഖാവ്. സഖാവിന്റെ പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ട ആര്.എസ്.എസ് ക്രിമിനല്‍ സംഘം 1983 ഒക്ടോബര്‍ 27 നു സഖാവിനെ കൊലപ്പെടുത്തുകയായിരുന്നു.
28. സ. എം. അച്ചുതക്കുറുപ്പ്
പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു സഖാവ്. അവര്ണവിഭാഗത്തില്പെട്ടവരെ ചെന്നിത്തല, തൃപ്പെരുത്തുറ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നത് തടഞ്ഞ സവര്‍ണ്ണ മേധാവികളുടെ നിലപാടിനെത്തുടര്‍ന്ന് ഉയര്‍ന്ന് വന്ന സംഘര്‍ഷസാഹചര്യത്തില്‍ 1983 ജൂണ്‍ 1 ന് മഹാത്മാ ബോയ്സ് ഹൈസ്കൂളിലേയ്ക്ക് ജോലിക്ക് പോകുമ്പോള്‍ ആര്.എസ്.എസ് അക്രമികള്‍ സഖാവിനെ പതിയിരുന്നാക്രമിക്കുകയും, വെട്ടിയും, കുത്തിയും കൊലപ്പെടുത്തുകയും ചെയ്തു.
29. സ. കെ.വി. ഷാജി
പാര്‍ടി അംഗമായിരുന്ന സഖാവിനെ 1984 ലെ തെരഞ്ഞെടുപ്പു വിജയാഹ്ലാദപ്രകടനം നടത്തിയ കോണ്‍ഗ്രസുകാര്‍ 1984 ഡിസംബര്‍ 28 ന് കുത്തിക്കൊലപ്പെടുത്തി.
30. സ. കെ. ആനന്ദന്
പാര്‍ടി അംഗമായ സഖാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ 1986 നവംബര്‍ 30 നു നൂറനാട് ഇടപ്പോണ്‍ പവര്‍ ഹൗസിന് മുന്നില്‍ വെച്ച് ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.
31. സ. വിദ്യാധരന്
കുട്ടനാട് താലൂക്ക് ചെത്തു തൊഴിലാളി യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു സഖാവ്. കുന്നങ്കരി കള്ളുഷാപ്പിലെ അനധികൃത വിദേശ മദ്യവില്‍പ്പനയെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 1988 സെപ്തംബര്‍ 12-ന് ഷാപ്പ് ഉടമയും, ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സഖാവിന്റെ സഹോദരന് സോമശേഖരനും ഈ സംഭവത്തില്‍ കൊല ചെയ്യപ്പെട്ടു.
32. സ. സോമശേഖരന്‍
കുട്ടനാട് താലൂക്ക് ചെത്തു തൊഴിലാളി യൂണിയന് അംഗമായിരുന്നു സഖാവ്. കുന്നങ്കരി കള്ളുഷാപ്പിലെ അനധികൃത വിദേശ മദ്യവില്‍പ്പനയെ തടസ്സപ്പെടുത്തിയതിന്റെ പേരില്‍ 1988 സെപ്തംബര്‍ 12 ഷാപ്പ് ഉടമയും, ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാടത്തെ ചെളിയില്‍ ചവിട്ടി താഴ്ത്തി.
33. സ. പി. ശശിധരന്
കാവാലത്തെ പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ 1988 ഡിസംബര്‍ 22-ന് രാത്രിയില്‍ ആര്.എസ്.എസുകാര്‍ പതിയിരുന്ന് വെട്ടിക്കൊലപ്പെടുത്തി.
34. സ. സി.എ. കരുണാകരന്
പാര്‍ടി ചേര്‍ത്തല ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗവും ചേര്‍ത്തല താലൂക്ക് കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന് (സി.ഐ.റ്റി.യു) ജനറല്‍ സെക്രട്ടറിയുമായിരുന്നു സഖാവ്. 1989 ആഗസ്റ്റ് 28ന് യൂണിയന് ആഫീസില്‍ കടന്നു കയറിയ ആര്.എസ്.എസുകാര്‍ ഓഫീസ് റൂമില്‍ വച്ച് സഖാവിനെ വെട്ടികൊലപ്പെടുത്തി.
35. സ: ഗോപിനാഥന്
ആര്.എസ്.എസ്-പാര്‍ടി സംഘട്ടനത്തില്‍ കൊല ചെയ്യപ്പെട്ടു. 1989 മാര്‍ച്ച് 31 ന് തലവടിയില്‍ വെച്ചാണ് സംഭവം നടന്നത്.
36. സ: പ്രദീപ്
എസ്.എഫ്.ഐ ഏരിയാകമ്മിറ്റി അംഗമായിരുന്നു. 1989 മാര്‍ച്ച് 31 ന് ആര്.എസ്.എസുമായുള്ള സംഘട്ടനത്തില്‍ തലവടിയില്‍ വെച്ച് കൊലചെയ്യപ്പെട്ടു.
37. സ. എം.എന്‍. വിജയന് നായര്‍
പുളിങ്കുന്നിലെ പാര്‍ടി അംഗമായിരുന്നു സഖാവ്. കെ.എസ്.ഇ.ബിയിലെ തൊഴിലാളിയായിരുന്നു. പുളിങ്കുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 1989 ഏപ്രില്‍ 17 നു ആര്.എസ്.എസുകാര്‍ വിജയന് നായരുടെ വീട്ടില്‍ കടന്നുകയറി ഭാര്യയുടേയും, കുട്ടികളുടേയും മുന്നിലിട്ടു സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.
38. സ. ബി. അജിത്
പാര്‍ടി ബ്രാഞ്ച് സെക്രട്ടറി, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സഖാവിനെ ആര്.എസ്.എസ്-എന്‍.ഡി.പി ഗുണ്ടകള്‍ രാഷ്ട്രീയ വിരോധം കാരണം വീടിന്റെ മുന്‍വശത്ത് റോഡില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. 1991 ജൂണ്‍ 21 ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു മരിച്ചു.
39. സ. ബിജു
പാര്‍ടി അനുഭാവിയായ സഖാവിനെ 1993 മാര്‍ച്ച് 13ന് ചാരുമൂട് ജംഗ്ഷന് തെക്കുഭാഗത്തുവച്ച് ആര്.എസ്.എസ് സാമൂഹ്യവിരുദ്ധ സംഘം പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി.
40. സ. എന്‍. തമ്പി
1994 ഏപ്രില്‍ 11 ന് പകല്‍ 12 മണിക്ക് 107-ാം നമ്പര്‍ കയര്‍ സഹകരണസംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍വച്ച് മരിച്ചു.
41. സ. ഡാനിയല്‍
വീയപുരത്തെ തൊഴിലാളിയായ ബി.ജെ.പി പ്രവര്‍ത്തകനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് 1997 മാര്‍ച്ച് 28 നു കുത്തേറ്റ് മരിച്ചു.
42. സ. കെ.കെ. സുരേഷ്കുമാര്‍
പാര്‍ടി അംഗമായിരുന്നു സഖാവ്. യു.ഡി.എഫ് ഭരണകാലത്ത് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ 2002 സെപ്റ്റംബര്‍ 28 ന് നടന്ന ചാരുമൂട് വൈദ്യുതി ഓഫീസ് മാര്‍ച്ചില്‍ പോലീസ് മര്‍ദ്ദനത്തില്‍ മരണപ്പെട്ടു.
43. സ. കെ. രാജപ്പന്
മണ്ണഞ്ചേരിയിലെ പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ, മകനെ ആക്രമിക്കാന്‍ വന്ന ബി.എം.എസ്-ആര്.എസ്.എസ് സംഘം 2003 ഏപ്രില്‍ 5 ന് വീടാക്രമിച്ച് കൊലപ്പെടുത്തി.
44. സ. സി.ജി. ഫ്രാന്‍സിസ് (ബെന്നി)
പാര്‍ടി മാരാരിക്കുളം ഏരിയാകമ്മിറ്റി അംഗവും സി.ഐ.ടി.യു ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായിരുന്നു സഖാവ്. തൊഴിലിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കാനായി ബി.എം.എസ്-ബി.ജെ.പി നടത്തിയ ശ്രമങ്ങളെ ചെറുത്തതിന്റെ ഭാഗമായി 2004 മാര്‍ച്ച് 14-ന് ബി.എം.എസുകാര്‍ ആസൂത്രിതമായി സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.
45. സ. രാജേഷ് ചന്ദ്രന്
ആലപ്പുഴ നെഹ്രുട്രോഫി വാര്‍ഡിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സഖാവ്. കക്കാകായല് പാടശേഖരത്ത് കൊയ്ത്തു കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങുമ്പോള്‍ 2006 ഏപ്രില്‍ 5-ന് അര്‍ദ്ധരാത്രി സഖാവിനെ ഒരുപറ്റം ആര്.എസ്.എസ്-ബി.ജെ.പി ഗുണ്ടകള്‍ വീട് തല്ലിതകര്‍ത്ത് വെട്ടി കൊലപ്പെടുത്തി.