1. സ: എം.സി. പാണി
എം. ചക്രപാണി എന്ന സ: എന്‍.സി. പാണി കര്‍ഷകത്തൊഴിലാളി പ്രവര്‍ത്തകനായിരുന്നു. 1957 ഏപ്രില്‍ 24-ന് വിതുര ഏരിയയിലെ മരുതമലയ്ക്കടുത്ത് ഗണപതിപ്പാറ എന്ന സ്ഥലത്തുവച്ച് സഖാവിനെ കുത്തിക്കൊലപ്പെടുത്തി.
2. സ: വിദ്യാധരന്
പൊന്നാംചുണ്ട് തൊഴിലാളി സമര (1954-55)ത്തില്‍ പങ്കെടുത്തിരുന്ന സഖാവിനെ വിതുര ഏരിയയിലെ പൊന്നാംചുണ്ട് ചപ്പാത്തില്വച്ച് കരിങ്കാലി തൊഴിലാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തി.
3. സ: ആര്. സുകുമാരന്‍നായര്‍
ബ്രാഞ്ചംഗമായിരുന്ന സഖാവ് 1971 മാര്‍ച്ച് 5-ന് തെരഞ്ഞെടുപ്പിനുള്ള സാമഗ്രികള്‍ കൊണ്ട് അമ്പൂരിയിലേക്ക് പോകുമ്പോള്‍ ജീപ്പ് അപകടത്തില്‍പ്പെട്ട് മരണപ്പെട്ടു.
4. സ: ദേവപാലന്
പേരൂര്‍ക്കടയിലെ എസ്.എഫ്.ഐ നേതാവായിരുന്ന സഖാവ് എസ്.എഫ്.ഐ പ്രകടനത്തില്‍ പങ്കെടുക്കുമ്പോള്‍ പ്രകടനത്തിലേക്ക് ഓടിച്ചുകയറ്റിയ ബസ് ഇടിച്ച് 1971 ഒക്ടോബര്‍ 8-ന് മരണപ്പെട്ടു.
5. സ: വിശ്വംഭരന്
പാര്‍ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവ് 1972 മെയ് 22-ന് പാപ്പനംകോട് ഏലായില്‍ കര്‍ഷകത്തൊഴിലാളി സമരത്തില്‍ പങ്കെടുക്കവെ ജന്മിമാര് വെട്ടിക്കൊന്നു.
6. സ: കെ.എന്‍. മണി
ചാല ഏരിയയിലെ കുര്യാത്തി ബ്രാഞ്ച് സെക്രട്ടറിയിരുന്നു സഖാവ്. 1981 ജൂണ്‍ 6-ന് കുര്യാത്തി കെ.എസ്.കെ.ടി.യു ഓഫീസിലിരുന്ന് കര്‍ഷകത്തൊഴിലാളി പെന്ഷന് ഫോറം പൂരിപ്പിക്കുമ്പോള്‍ പെട്ടെന്നുണ്ടായ ആര്.എസ്.എസ് ആക്രമണത്തില്‍പ്പെട്ട് രക്തസാക്ഷിയായി. സഖാവിന്റെ ഭാര്യ സുമംഗലയും മക്കള്‍ ലതയും ജയയുമാണ്.
7. സ: കുഞ്ഞുകൃഷ്ണപ്പണിക്കര്‍
സഖാവ് ചാല ഏരിയയിലെ പാര്‍ടി അംഗവും കെ.എസ്.കെ.ടി.യു ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. 1981 ജൂണ്‍ 6-ന് കുര്യാത്തി കെ.എസ്.കെ.ടി.യു ഓഫീസിലിരിക്കുമ്പോള്‍ പെട്ടെന്നുണ്ടായ ആര്.എസ്.എസ് ആക്രമണത്തില്‍ പ്പെട്ട് രക്തസാക്ഷിയായി.
8. സ: പീരുമുഹമ്മദ്
തികഞ്ഞ പാര്‍ടി പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1981 ഒക്ടോബര്‍ 11-ന് രാത്രി 12 മണിക്കുശേഷം ആര്.എസ്.എസുകാര്‍ തോക്കിന്റെ ബയണറ്റുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഒക്ടോബര്‍ 14-ന് ആശുപത്രിയില്‍ വച്ച് സഖാവ് മരണപ്പെട്ടു. നബീസാ ബീവിയാണ് ഭാര്യ.
9. സ: രാമചന്ദ്രന്
പാര്‍ടി മെമ്പറായ സഖാവ് 1981 ലെ പ്ലീനത്തിന് ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ് മരണപ്പെട്ടു.
10. സ: രഘുനാഥന്
പാര്‍ടി മെമ്പറായ സഖാവ് 1981 ലെ പ്ലീനത്തിന് ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ് മരണപ്പെട്ടു.
11. സ: അസ്സറിയ
പാര്‍ടി മെമ്പറായ സഖാവ് 1981 ലെ പ്ലീനത്തിന് ജാഥയില്‍ പങ്കെടുക്കാന്‍വേണ്ടി ലോറിയില്‍ കയറി പ്രകടനത്തിനു വരുമ്പോള്‍ അമരവിള പാലത്തിനു സമീപം ലോറി മറിഞ്ഞ് മരണപ്പെട്ടു.
12. സ: എ. താജുദ്ദീന്
ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സഖാവിനെ 1983-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.
13. സ: എസ്. ധനപാലന്
കോവളം ഏരിയയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 1985 ഏപ്രില്‍ 5-ന് കോണ്‍ഗ്രസ് പ്രമാണി പുത്രന്മാര് പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന് സോമദേവപ്പണിക്കരും അമ്മ കമലവുമാണ്.
14. സ: മോഹന്‍ദാസ്
പാര്‍ടി അനുഭാവി ഗ്രൂപ്പംഗവും സി.ഐ.ടി.യു അംഗവുമായിരുന്ന സഖാവിനെ കയറ്റിറക്ക് തൊഴിലവകാശത്തിനുവേണ്ടി നടത്തിയ സമരത്തില്‍ 1987 ഡിസംബര്‍ 31-ന് കോണ്‍ഗ്രസ് ഗുണ്ടയും കടമുതലാളിയും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന് ജനാര്‍ദ്ദനപ്പണിക്കരും അമ്മ സുബേരതയുമാണ്.
15. സ: ബാബു ആശാരി
പാര്‍ടി അംഗവും സി.ഐ.ടി.യു പ്രവര്‍ത്തകനുമായിരുന്ന സഖാവിനെ കയറ്റിറക്ക് തൊഴിലവകാശത്തിനുവേണ്ടി നടത്തിയ സമരത്തില്‍ 1987 ഡിസംബര്‍ 31-ന് കോണ്‍ഗ്രസ് ഗുണ്ടയും കടമുതലാളിയും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന് തങ്കപ്പനാശ്ശാരിയും അമ്മ മീനാക്ഷിയുമാണ്.
16. സ: ജോസഫ്
പാര്‍ടി അനുഭാവി ഗ്രൂപ്പംഗവും സി.ഐ.ടി.യു തൊഴിലാളിയുമായിരുന്ന സഖാവിനെ 1987-ല്‍ ഐ.എന്‍.ടി.യു.സി-കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഗുണ്ടകളെയും കൂലിത്തല്ലുകാരെയും ഉപയോഗിച്ച് കൊലപ്പെടുത്തി.
17. സ: ചെല്ലപ്പന്‍പിള്ള
നെയ്യാറ്റിന്‍കരയിലെ മാരായമുട്ടത്തെ പാര്‍ടി മെമ്പറും ഹെഡ്ലോഡ് തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) അംഗവുമായിരുന്ന സഖാവ് 1989 ആഗസ്റ്റ് 15 ന്റെ മനുഷ്യച്ചങ്ങലയുടെ പ്രവര്‍ത്തനം നടത്തവെ ആഗസ്റ്റ് 14-ന് ആര്.എസ്.എസ്-ബി.ജെ.പി, കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തി. നാഗമ്മയാണ് സഖാവിന്റെ ഭാര്യ.
18. സ: ഫിലിപ്പ് റൊസാരിയോ
വഞ്ചിയൂര്‍ ഏരിയയിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1989 ആഗസ്റ്റ് 14-ന് മനുഷ്യക്കോട്ടയുടെ അലങ്കാരപ്പണികള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തി. ജന്നറ്റ് ആണ് സഖാവിന്റെ ഭാര്യ.
19. സ: മോഹന്‍ദാസ്
പാര്‍ടി അംഗമായിരുന്ന സഖാവിനെ 1991 ഒക്ടോബര്‍ 30 ലെ മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയുടെ തലേദിവസം അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആര്.എസ്.എസുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തി. അംബികയാണ് ഭാര്യ.
20. സ: ദിവാകരന്നായര്
പാര്‍ടി അനുഭാവിയായിരുന്ന സഖാവിനെ 1991 ഒക്ടോബര്‍ 30 ലെ മതസൗഹാര്‍ദ്ദ മനുഷ്യച്ചങ്ങലയുടെ തലേദിവസം അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആര്.എസ്.എസുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തി. രമയാണ് ഭാര്യ.
21. സ: തുളസീധരന്‍
നേമം ഏരിയയിലെ കരുമത്തെ പാര്‍ടി അംഗമായിരുന്ന സഖാവ് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ 1991-ല്‍ ആര്.എസ്.എസുകാര്‍ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയും മരിച്ചുവെന്ന് കരുതി ഉപേക്ഷിച്ചുപോവുകയും ചെയ്തു. പിന്നീട് 15 കൊല്ലക്കാലം ശരീരം തളര്‍ന്നു കിടന്ന സഖാവ് 2006-ല്‍ മരിച്ചു.
22. സ: കുഹ
പേരൂര്‍ക്കട ഏരിയയിലെ കല്ലയത്ത് ജോണ്സണ് നാടാരുടെ മകനായ സഖാവിനെ 1991-ല്‍ ആര്.എസ്.എസുകാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.
23. സ: ബാബുരാജ്
നെയ്യാറ്റിന്‍കര ഏരിയയിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1991 മേയ് 2-ന് കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തി. ലീലയാണ് സഖാവിന്റെ ഭാര്യ.
24. സ: ഹരിദാസന്
കഴക്കൂട്ടം ഏരിയയിലെ, ആറ്റിപ്ര ലോക്കലിലെ സ്റ്റേഷന്‍കടവ് ബ്രാഞ്ചംഗവും ഹെഡ്ലോഡ് യൂണിറ്റ് കണ്‍വീനറുമായിരുന്ന സഖാവ് സഹോദരന് അന്തരിച്ച സ: ഗംഗാപുത്രന്റെ വീട്ടില്‍ പോയി മടങ്ങിവരും വഴി 1991 സെപ്റ്റംബര്‍ 16-ന് കോണ്‍ഗ്രസ് ഗുണ്ടാ സംഘം സഖാവിനെ ബോംബെറിഞ്ഞു വീഴ്ത്തി മാരകമായി വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. സെപ്റ്റംബര്‍ 17-ന് രാവിലെ ആശുപത്രിയില്‍വച്ച് മരണപ്പെട്ടു. ബേബിയാണ് സഖാവിന്റെ ഭാര്യ.
25. സ: കെ. വേണുഗോപാല്‍
കുട്ടപ്പന്‍നായരുടെ ശ്യാമളകുമാരി അമ്മയുടെയും മകനായി ജനിച്ച സഖാവ് തികഞ്ഞ പാര്‍ടി പ്രവര്‍ത്തകനായിരുന്നു. 1992 മേയ് 24-ന് സഖാവ് ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വാളിക്കോട് വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരണമടഞ്ഞു. സഖാവിന്റെ ഭാര്യ ചന്ദ്രികയും അരുണ്‍, അനൂജ, അഖില്‍ എന്നിവര്‍ മക്കളുമാണ്.
26. സ: എ. മുരളീധരന്
അപ്പുക്കുട്ടന്‍നായരുടെയും ഓമനയമ്മയുടെയും മകനായി ജനിച്ച സഖാവ് പാര്‍ടി അംഗവും ഡി.വൈ.എഫ്.ഐ എല്‍.സി അംഗവുമായിരുന്നു. 1992 മേയ് 24-ന് സഖാവ് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വാളിക്കോട് വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മരണമടഞ്ഞു.
27. സ: കൊച്ചുരാജന്
കഴക്കൂട്ടം ഏരിയയിലെ പാര്‍ടി മുരുക്കുംപുഴ ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 1992 ജൂണ്‍ 19-ന് ആര്.എസ്.എസുകാര്‍ കൊലപ്പെടുത്തി.
28. സ: എസ്. ചന്ദ്രന്
നേമം ഏരിയയിലെ നരുവാമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1992 ജൂലൈ 22-ന് ആര്.എസ്.എസുകാര്‍ വെട്ടിക്കൊന്നു.
29. സ: സി. സുദര്ശനന്
നേമം ഏരിയയിലെ നരുവാമൂട്ടിലെ പാര്‍ടി മെമ്പറായിരുന്ന സഖാവിനെ 1992 ജൂലൈ 22-ന് ആര്.എസ്.എസുകാര്‍ വെട്ടിക്കൊന്നു.
30. സ: ജസ്റ്റിന് രാജ്
ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവ് കോണ്‍ഗ്രസ് ഗുണ്ടാ ആക്രമണത്തിനെതിരെ സഖാക്കളെ സംഘടിപ്പിച്ചതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് ഗുണ്ടകള്‍ 1992 ജൂലൈ 9-ന് സഖാവിനെ വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന് പൊന്നയ്യന്‍ നാടാരും അമ്മ വസന്തയുമാണ്.
31. സ: കെ. രവീന്ദ്രന്
നേമം ഏരിയയിലെ പാര്‍ടി മെമ്പറും കെ.എസ്.കെ.ടി.യു സെക്രട്ടറിയുമായിരുന്ന സഖാവിനെ 1993 മാര്‍ച്ച് 31-ന് ആര്.എസ്.എസുകാര്‍ വെട്ടിക്കൊന്നു. സഖാവിന്റെ അച്ഛന് കുട്ടന് നായരും അമ്മ സരസമ്മയുമാണ്.
32. സ: എസ്. റഹീം
കഴക്കൂട്ടത്തെ ഹെഡ്ലോഡ് യൂണിയന് (സി.ഐ.ടി.യു) യൂണിറ്റ് കണ്‍വീനറായിരുന്ന സഖാവിനെ 1994 ഡിസംബര്‍ 28-ന്, കോണ്‍ഗ്രസ് ഭരണകാലത്ത് കോണ്‍ഗ്രസ് ഗുണ്ടകളെ എതിര്‍ത്തുവെന്ന പേരില്‍ ബോംബെറിഞ്ഞുവീഴ്ത്തി കൊലപ്പെടുത്തി. ബീമയാണ് സഖാവിന്റെ ഭാര്യ.
33. സ: എ.എം. സക്കീര്‍
ആറ്റിങ്ങല്‍ ഏരിയയിലെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയായിരുന്ന സഖാവിനെ 1995 ജനുവരി 16-ന് പി.ഡി.പിക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു.
34. സ: ബാബു
ഹെഡ്ലോഡ് തൊഴിലാളിയായിരുന്ന സഖാവിനെ 1995-ല്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. പത്മിനിയാണ് സഖാവിന്റെ ഭാര്യ.
35. സ: രാജീവ് പ്രസാദ്
നെടുമങ്ങാട് ഏരിയയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 1997 മെയ് 29-ന് പാര്‍ടി കമ്മിറ്റി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ മദ്യലോബി ആക്രമിച്ച് കൊലപ്പെടുത്തി.
36. സ: എ. അജയ്
കഴക്കൂട്ടം ഏരിയയിലെ, ചെമ്പഴന്തി എസ്.എന്‍. കോളേജിലെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സഖാവിനെ 1997-ല്‍ ആര്.എസ്.എസുകാര്‍ ബസില്‍നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന് അപ്പുക്കുട്ടനും അമ്മ കുമാരിയുമാണ്.
37. സ: അനില്‍കുമാര്‍
ചാല ഏരിയയിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവിനെ 1998-ല്‍ രാത്രി ബസ്സില്‍നിന്നും പിടിച്ചിറക്കി ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. ബിന്ദുവാണ് സഖാവിന്റെ ഭാര്യ.
38. സ: രാജേഷ്
പാര്‍ടി അനുഭാവിയും കെ.എസ്.ആര്.ടി.എ (സി.ഐ.ടി.യു) അംഗവുമായിരുന്ന സഖാവിനെ 2000 ജൂലൈ 14-ന് കിഴക്കേക്കോട്ട ട്രാന്‍സ്പോര്‍ട്ട് ഗ്യാരേജില്‍ കയറി ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി.
39. സ: ദില്‍ഷാദ്
ബ്രാഞ്ചംഗമായിരുന്ന സഖാവ് 2004 ജൂലായ് 18-ന് പാര്‍ടി സഖാക്കളുമൊത്ത് വെയിറ്റിംഗ് ഷെഡ് പണിയിലേര്‍പ്പെട്ടിരുന്നപ്പോള്‍ ആര്.എസ്.എസുകാര്‍ സംഘടിതമായി ആക്രമിച്ച് സഖാവിനെ വെട്ടിക്കൊലപ്പെടുത്തി.
40. സ: മുരളീധരന്‍നായര്‍
കഴക്കൂട്ടത്തെ പാര്‍ടി അംഗമായിരുന്ന സഖാവിനെ 2006 നവംബര്‍ 30-ന് മയക്കുമരുന്ന്-മാഫിയാ സംഘം വെട്ടിക്കൊലപ്പെടുത്തി. ജലജയാണ് സഖാവിന്റെ ഭാര്യ.
41. സ: വി.വി. വിഷ്ണുകുമാര്‍
വഞ്ചിയൂരിലെ പാര്‍ടി ബ്രാഞ്ചംഗമായിരുന്ന സഖാവിനെ 2008 ഏപ്രില്‍ 1-ന് തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസിനു മുമ്പില്‍ വച്ച് ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തി. സഖാവിന്റെ അച്ഛന് വിശ്വനാഥനും അമ്മ ഇന്ദിരയുമാണ്.
42. സ: രതീഷ്
ഡി.വൈ.എഫ്.ഐ കിളിമാനൂര്‍ യൂണിറ്റ് പ്രസിഡന്റും സി.ഐ.ടി.യു ഓട്ടോസ്റ്റാന്റ് കണ്‍വീനറുമായ രതീഷിനെ 2010 മെയ് 7-ന് സാമൂഹ്യവിരുദ്ധര്‍ വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.
43. സ: വി. രാജു
കഴക്കൂട്ടത്തെ ഡി.വൈ.എഫ്.ഐ മേനംകുളം മേഖലാ കമ്മിറ്റി അംഗവും മേനംകുളം പാര്‍ടി ആശുപത്രിനട ബ്രാഞ്ചംഗവുമായ സ: വി. രാജുവിനെ 2012 ആഗസ്റ്റ് 25-ന് മുസ്ലീം ലീഗ് മണല്‍ മാഫിയാ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.
44. സ: ശ്രീകുമാര്‍
പാര്‍ടി പ്രവര്‍ത്തകനായ കാട്ടാക്കട, അമ്പലത്തിന്‍കാല മണ്ണടി പുത്തന്‍വീട്ടില്‍ ശ്രീകുമാറിനെ 2013 മെയ് 5-ന് ആര്.എസ്.എസ്-ബ്ലേഡ് മാഫിയാസംഘം വെട്ടിക്കൊലപ്പെടുത്തുകയുണ്ടായി.
45. സ: സജിന്‍ ഷാഹുല്‍
പാറശ്ശാല ഏരിയയിലെ, ധനുവച്ചപുരം ഐ.ടി.ഐയിലെ എസ്.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന അമരവിളയിലെ സ: സജിന്‍ ഷാഹുല്‍ ആര്.എസ്.എസ്-എ.ബി.പി.പി ക്രിമിനല്‍ സംഘത്തിന്റെ ബോംബേറിനെത്തുടര്‍ന്ന് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരിക്കെ 2013 ഒക്ടോബര്‍ 1-ന് മരണപ്പെടുകയുണ്ടായി.
46. സ: നാരായണന്‍നായര്‍
കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗവും വെള്ളറട ഏരിയയിലെ പാര്‍ടി മുന്‍ ആനാവൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ തിരുവനന്തപുരം ആനാവൂരിലെ സ: നാരായണന് നായര്‍ 2013 നവംബര്‍ 5-ന് ആര്.എസ്.എസ് ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായി.
47.സ: സുരേഷ് കുമാര്‍
ചാല ഏര്യാ കമ്മിറ്റിയിലെ കരമന എല്‍.സിയില്‍ തമലം ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന സഖാവിനെ ആര്.എസ്.എസ് ഗുണ്ടകള്‍ നെയ്യാറ്റിന്‍കര വണ്ടന്നൂര്‍ വച്ച് 2016 അഗസ്റ്റ് 13 ന് വെട്ടി കൊലപ്പെടുത്തി.