സി.എച്ച്. കണാരന്
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും വളര്‍ത്തിയെടുക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ച സ. സി.എച്ച്. കണാരന് 1972 ഒക്ടോബര്‍ 20 ന് നമ്മെ വിട്ടുപിരിഞ്ഞു. അന്ധവിശ്വാസവും അനാചാരങ്ങളും ജന്മിനാടുവാഴി വ്യവസ്ഥയുടെ കൊടിയ ചൂഷണവുമെല്ലാം നിലനിന്ന കേരളീയ സമൂഹത്തെ പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്ജ്വലമായ പങ്കാണ് സിഎച്ച് നിര്‍വ്വഹിച്ചത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും പോരാട്ടങ്ങളില്‍ അണിനിരത്തി ബഹുജനപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതിനും സി.എച്ച് വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും. ഇടതുപക്ഷ തീവ്രവാദവും വലതുപക്ഷ അവസരവാദവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വഴിതെറ്റിക്കാന്‍ പരിശ്രമിച്ചപ്പോഴെല്ലാം തെറ്റായ വ്യതിയാനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി പാര്‍ട്ടിയേയും വര്ഗ്ഗപ്രസ്ഥാനങ്ങളേയും ശരിയായ പാതയില്‍ നയിക്കാന്‍ സി.എച്ച് കാട്ടിയ മാതൃക കമ്മ്യൂണിസ്റ്റ്കാര്ക്കെല്ലാം ആവേശം പകരുന്നതാണ്.