ഇ.കെ. നായനാര്‍
സ: ഇ.കെ. നായനാര്‍ 2004 മെയ് 19 ന് നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യ സംഭാവന നല്കിയ നേതാവാണ് സ: ഇ.കെ. നായനാര്‍. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിലെ സഖാവിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു.
മികച്ച സംഘാടകന്‍, പ്രക്ഷോഭകാരി, സ്വാതന്ത്ര്യസമരസേനാനി, പ്രഭാഷകന്‍, പത്രപ്രവര്ത്തകന്, ഭരണാധികാരി എന്നീ നിലകളിലെല്ലാം ആറുപതിറ്റാണ്ടിലേറെക്കാലം കേരളീയ സമൂഹത്തില്‍ നിറഞ്ഞുനിന്ന സ: നായനാരുടെ പ്രവര്‍ത്തനം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് എക്കാലവും ആവേശം പകരുന്നതാണ്.