കോടിയേരി ഓണിയന്‍ ഹൈസ്കൂള്‍, മാഹി മഹാത്മാഗാന്ധി കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി.
1973 മുതല്‍ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി.
1975 ല്‍ അടിയന്തിരാവസ്ഥ കാലത്ത് 16 മാസം സെന്‍ട്രല്‍ ജയിലില്‍ മിസ്സ തടവുകാരനായി കഴിയേണ്ടിവന്നു.
നിരവധി സന്ദര്‍ഭത്തില്‍ പോലീസ് മര്‍ദ്ദനത്തിനും, ആര്.എസ്.എസ് ആക്രമണത്തിനും വിധേയനായിട്ടുണ്ട്.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തി.
കര്‍ഷകസമരത്തില്‍ പങ്കെടുത്ത് റെയില്‍ പിക്കറ്റ് ചെയ്തതിന്റെ ഫലമായി കോടതി രണ്ടാഴ്ച ജയില്‍ ശിക്ഷയ്ക്ക് വിധേയനാക്കി.
1980 മുതല്‍ 1982 വരെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്.
തലശ്ശേരിയില്‍ ലോറി ഡ്രൈവേഴ്സ് ആന്റ് ക്ലീനേഴ്സ് യൂണിയന് സെക്രട്ടറി, വോള്‍ക്കാട് ബ്രദേഴ്സ് തൊഴിലാളി യൂണിയന് സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയന് സെക്രട്ടറി, തലശ്ശേരി സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എന്നീ നിലയില്‍ തൊഴിലാളി രംഗത്ത് പ്രവര്‍ത്തിച്ചു.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
നാലുതവണ കേരള നിയമസഭാംഗം. 1982, 1987, 2001, 2006, 2011 കാലയളവില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് എംഎല്.എ, 2001 ലും 2011 ലും പ്രതിപക്ഷ ഉപനേതാവ്.
കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ കിസാന്‍സഭാ മെമ്പര്‍ എന്നീ നിലകളില്‍ കര്‍ഷകരംഗത്ത് പ്രവര്‍ത്തിച്ചു.
2008 മുതല്‍ പോളിറ്റ് ബ്യൂറോ അംഗം.
2006ലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര, ടൂറിസം മന്ത്രി.
2015 ഫെബ്രുവരി 23 മുതല്‍ സിപിഐ(എം) കേരള സംസ്ഥാന സെക്രട്ടറി.