ലോകത്തിന്റെ ഏത് ഭാഗത്തേയും ഏത് കാലത്തേയും വിമോചന പോരാട്ടങ്ങള്‍ക്ക് നിത്യ പ്രചോദനമാണ് നെല്‍സണ്‍ മണ്ടേലയുടെ സ്‌മരണ. നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുടെ പോരാട്ടത്തിലടക്കം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധം സുദൃഡമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മഹാനായ നേതാവായിരുന്നു അദ്ദേഹം. ആഫ്രിക്കയെ സ്വാതന്ത്ര്യത്തിലേക്ക് ഉണര്‍ത്തിയ മണ്ടേല 27 വര്‍ഷത്തെ ജയില്‍ ജീവിതത്തിനുശേഷം പുറത്തുവന്ന് ആഫ്രിക്കയുടെ പ്രസിഡന്റായി ഇന്ത്യയിൽ എത്തിയപ്പോള്‍ ജനസഹസ്രങ്ങള്‍ പങ്കെടുത്ത വരവേല്‍പ്പാണ് ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നല്‍കിയത്. ഇതിനെ അവിസ്‌മരണീയമെന്നാണ് മണ്ടേല വിശേഷിപ്പിച്ചത്. പോരാട്ടത്തിന്റെയും സഹനത്തിന്റെയും പര്യായമായ നെല്‍സണ്‍ മണ്ടേല എന്ന യുഗപുരുഷന്റെ നാമം മനുഷ്യരാശിയുള്ള കാലത്തേളം നിലനില്‍ക്കും.
തിരുവനന്തപുരം
06.12.2013