സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ഇടതുപക്ഷ ജനാധിപത്യ രാഷ്‌ട്രീയം ശക്തിപ്പെടുത്താനുള്ള പാതയില്‍ ആര്‍.എസ്‌.പി ഉറച്ച്‌ നില്‍ക്കണം. ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയുടെ ചട്ടക്കൂടില്‍ ഉള്ളില്‍ നിന്ന്‌ തീര്‍ക്കുക എന്നതാണ്‌ എല്ലാ കാലത്തേയും ശൈലി. വികാരത്തിന്‌ അടിമപ്പെട്ട്‌ അതില്‍ നിന്നും വഴുതി പോകുന്നത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ഇടതുപക്ഷ ഐക്യത്തേയും ദുര്‍ബലപ്പെടുത്തുന്നതാണ്‌. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരു പോലെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഒറ്റപ്പെടുത്താനുള്ള രാഷ്‌ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ അതിനെ ഏറെക്കുറെ ഇക്കാലമത്രയും വലിയ സംഭാവന നല്‍കിക്കൊണ്ടിരുന്ന ആര്‍.എസ്‌.പി ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ്‌ കരുതുന്നത്‌. ഈ ഘട്ടത്തില്‍ ഇടതുപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാനുള്ള കടമ എല്ലാ ഇടതുപക്ഷ പാര്‍ടികള്‍ക്കും ഉണ്ട്‌. അതുപ്രകാരമുള്ള രാഷ്‌ട്രീയം ഊട്ടി വളര്‍ത്താന്‍ എല്ലാ ആര്‍.എസ്‌.പി നേതാക്കളോടും പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം
08.03.2014
***