കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും ധീരനായികമാരിലൊരാളായിരുന്നു കൂത്താട്ടുകുളം മേരി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കും വ്യാപനത്തിനുംവേണ്ടി വിവരണാതീതമായ ത്യാഗങ്ങളാണ് കൂത്താട്ടുകുളം മേരി സഹിച്ചത്. സഹനങ്ങളുടെയും ദുരിതങ്ങളുടെയും കനല്‍വഴികളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തി പകര്‍ന്ന ഒരു കാലഘട്ടത്തിലെ ചരിത്ര വനിതയായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഭരണാധികാരികള്‍ വേട്ടയാടുന്ന നാളുകളില്‍ ഒളിവിലും തെളിവിലും ആ പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ ത്യാഗപൂര്‍വ്വമായ പ്രവര്‍ത്തനം കാഴ്‌ചവച്ച അവരുടെ ജീവിതം വരുംതലമുറകള്‍ക്ക് പാഠപുസ്‌തകമാണ്. മതനിരപേക്ഷ മൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ കാത്തുസൂക്ഷിച്ച അവര്‍ താന്‍ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി ജീവിതാവസാനം വരെ നിലകൊണ്ടു. കൂത്താട്ടുകുളം മേരിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.