കുടുംബശ്രീ വാര്‍ഷികം കോണ്‍ഗ്രസ്‌ മേളയാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

 കുടുംബശ്രീ വാര്‍ഷികം കോണ്‍ഗ്രസ്‌ മേളയാക്കി മാറ്റിയതില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ ശക്തമായി പ്രതിഷേധിക്കുന്നു. പ്രതിപക്ഷ നേതാവിനെ പ്പോലും ക്ഷണിക്കാനുള്ള ഔചിത്യം സംഘാടകര്‍ കാണിച്ചില്ല. കുടുംബശ്രീ വാര്‍ഷിക ത്തിന്റെ മുഖ്യ അതിഥിയായി സോണിയാഗാന്ധിയെ തീരുമാനിച്ചതിന്റെ അടിസ്ഥാനമെന്തെന്നും വ്യക്തമാക്കേണ്ടതുണ്ട്‌. കുടുംബശ്രീ തകര്‍ക്കുന്നതിന്‌ എല്ലാ അടവുകളും പയറ്റിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌ ഇപ്പോള്‍ കുടുംബശ്രീയെ നക്കിക്കൊല്ലാനുള്ള ശ്രമത്തിലാണ്‌. 

കഴിഞ്ഞ വാര്‍ഷികത്തിന്‌ ഒരു കോടിയിലേറെ രൂപയാണ്‌ ചെലവഴിക്കപ്പെട്ടത്‌. സുതാര്യതയുടെ മേനി പറയുന്നവര്‍ ഇതുവരെ ഈ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തി യിട്ടില്ല. സ്വാഗതസംഘത്തിന്റെ യോഗത്തില്‍ അവതരിപ്പിച്ച കള്ളക്കണക്കുകള്‍ സിഡിഎസ്‌ ചെയര്‍പേഴ്‌സണ്‍മാര്‍ ചോദ്യം ചെയ്‌തപ്പോള്‍ കണക്കൊന്നും അവതരിപ്പി ക്കേണ്ടതില്ല എന്ന നിലപാടും അധികൃതര്‍ സ്വീകരിച്ചു. അതുപോലൊരു അഴിമതി മേള തിരുവനന്തപുരത്ത്‌ നടത്താനാണ്‌ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്റെ സാമ്പത്തിക ഭാരം മുഴുവന്‍ സിഡിഎസുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ്‌ ഇപ്പോള്‍ ശ്രമിക്കുന്നത്‌. ഈ നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കുടുംബശ്രീയുടെ ബൈലോ ഭേദഗതി ചെയ്യാനുള്ള അണിയറ നീക്കങ്ങള്‍ നടക്കുകയാണ്‌. കേരളത്തിലെ പാവപ്പെട്ടവര്‍ ഭൂരിപക്ഷവും സി.പി.ഐ (എം)നൊപ്പമാണ്‌. അതുകൊണ്ട്‌ പാവപ്പെട്ടവരുടെ അയല്‍ക്കൂട്ട ശൃംഖലയില്‍ സ്വാഭാവികമായും സി.പി. ഐ (എം) അനുകൂലികള്‍ കൂടുതലുണ്ടാവും. ഇത്‌ അട്ടിമറിയിലൂടെ പിടിച്ചെടുക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമം. തിരഞ്ഞെടുപ്പിന്‌ ആറുമാസംമുമ്പ്‌ കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിച്ചിരിക്കണം എന്നുള്ള നിബന്ധന ഭേദഗതി ചെയ്‌ത്‌ മൂന്നുമാസംവരെ സമയം കൊടുക്കാനാണ്‌ തീരുമാനം. അഞ്ചുപേരുണ്ടെങ്കില്‍ യൂണിറ്റാക്കാം. അയലത്തുകാരാക ണമെന്ന്‌ നിര്‍ബന്ധവുമില്ല. ഒരു യൂണിറ്റേ ഉള്ളൂവെങ്കിലും വാര്‍ഡില്‍ ഏഡിഎസ്‌ ആകാം. പുതിയ യൂണിറ്റുകളുടെ അംഗീകാരം കൊടുക്കേണ്ടതിന്റെ അധികാരം സിഡി എസില്‍നിന്ന്‌ ജില്ലാ മിഷന്‍ ഏറ്റെടുക്കുകയാണ്‌. ഇതൊക്കെയാണ്‌ ചര്‍ച്ച ചെയ്‌തു കൊണ്ടിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍. ഈ കുത്സിത നീക്കത്തില്‍നിന്ന്‌ സര്‍ക്കാര്‍ പിന്തിരിയണം. ഇതു സംബന്ധിച്ച്‌ പരസ്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വാര്‍ഷികത്തിന്റെ പേരില്‍ നടക്കുന്ന കോണ്‍ഗ്രസ്‌ മേള ബഹിഷ്‌കരിക്കാന്‍ സി.പി.ഐ (എം) നിര്‍ബ ന്ധിതമാകും. ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടുപോകാതെ എല്ലാവരുടെയും പൊതുവേദിയായി കുടുംബശ്രീയെ നിലനിര്‍ത്തുന്നതിന്‌ തദ്ദേശസ്വയം ഭരണ വകുപ്പുമന്ത്രിയോടും സര്‍ക്കാരിനോടും സി.പി.ഐ (എം) സംസ്ഥാന സെക്ര ട്ടേറിയറ്റ്‌ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം
07.08.2014
 
***