സാധാരണക്കാരുടേയും കേരളത്തിന്റേയും മുഖം പതിയാത്തതാണ് മോദി സര്‍ക്കാരിന്റെ പ്രഥമ സമ്പൂര്‍ണ്ണ പൊതുബജറ്റ് . കേരളത്തെ പാടെ അവഗണിച്ചിരിക്കുകയാണ് ബജറ്റ്. സംസ്ഥാനത്തെ കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പിനുള്ള ഫണ്ട് പോലും പൊതുവില്‍ അനുവദിച്ചിട്ടില്ല. ദീര്‍ഘകാലമായി ആവശ്യപ്പെടുന്നെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാത്തത് അനീതിയാണ്. അഞ്ച് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചിട്ടുണ്ട്. ഐ.ഐ.ടി, മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവയും സംസ്ഥാനത്തിന് നല്‍കിയിട്ടില്ല.
കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് കാര്‍ഷികമേഖലയുടെ സംരക്ഷണത്തിനും വളര്‍ച്ചയ്‌ക്കുമുള്ള പ്രത്യേക സഹായം അനുവദിക്കാതിരുന്നത് വിവേചനപരമാണ്. ലക്ഷക്കണക്കിന് തൊഴിലാളികളുള്ളതും വിദേശനാണ്യം നേടിതരുന്നതുമായ പരമ്പരാഗത വ്യവസായങ്ങളോട് ബജറ്റ് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. നികുതി ഘടന അതീവ സമ്പന്നര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുഗുണമാണ്. 22 ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്‌ക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ച് വിവിധ നാണ്യവിളകളുടെ വില തകര്‍ച്ചയ്‌ക്ക് വഴിതെളിച്ച് കേരള സമ്പദ്‌ഘടനയെ പ്രതിസന്ധിയില്‍ ആക്കുന്ന പതിവ് കേന്ദ്രനയം തുടരുകയാണെന്ന് വേണം കരുതാന്‍.
തിരുവനന്തപുരം
28.02.2015
***