സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-14.03.2015
നിയമസഭയില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള ഇരുപതോളം എംഎഎമാരെ പോലീസിനെ ഉപയോഗിച്ച് അക്രമിച്ചതിലും നിയമസഭയ്‌ക്ക് പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്‌ത ഹര്‍ത്താലുമായി സഹകരിച്ച് പ്രതിഷേധസമരം വിജയിപ്പിച്ച എല്ലാ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നു.
പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയര്‍ന്ന് വന്നിട്ടും തങ്ങളുടെ തെറ്റായ നടപടികള്‍ പോലീസ് തുടരുന്നു എന്നാണ് അങ്കമാലിയിലെ സംഭവം വ്യക്തമാക്കുന്നത്. ഹര്‍ത്താലിനോടനുബന്ധിച്ച് പ്രതിഷേധസമരത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. അങ്കമാലിയില്‍ പ്രതിഷേധപ്രകടനക്കാരെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ എസ്.പിക്കെതിരെ നടപടി സ്വീകരിക്കണം. ജനങ്ങളുടെ എല്ലാ പ്രതിഷേധങ്ങളേയും പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ ബഹുജനരോഷം ഉയരണം.
തിരുവനന്തപുരം
14.03.2015