സിപിഐ(എം) കേരള സംസ്ഥാനകമ്മിറ്റി പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്-26.03.2015
കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും കര്‍ഷകസംഘം നേതാവുമായ കെ.കെ. രാഗേഷിനെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 44 വയസ്സുള്ള സഖാവ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്.
തിരുവനന്തപുരം
26.03.2015
* * *