നേപ്പാളില്‍ വിവരണാതീതമായ ദുരന്തമാണ് ഭൂകമ്പം വിതച്ചിട്ടുള്ളത്. ദുരിതം അനുഭവിക്കുന്ന നേപ്പാളിലെ ജനതയെ സഹായിക്കാന്‍ മെയ് രണ്ടാം തീയതി സംസ്ഥാനത്തെ മുഴുവന്‍ പാര്‍ടി ഘടങ്ങളും ഫണ്ട് പിരിവിനായി രംഗത്തിറങ്ങണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്യുന്നു.
ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. വീടുകളും വസ്‌തുവകകളും അടിസ്ഥാന സൗകര്യങ്ങളും നേപ്പാളില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. പകര്‍ച്ച വ്യാധി പടര്‍ന്നുപിടിക്കുമെന്ന ആശങ്കയും അവിടെയാകമാനം വ്യാപിച്ചിട്ടുണ്ട്. ഭീകരമായ അവസ്ഥയിലേക്കാണ് നേപ്പാള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത ദുരിതം അനുഭവിക്കുന്ന നേപ്പാള്‍ ജനതയെ സഹായിക്കാന്‍ പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
28.04.2015
***