സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന -06.05.2015

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ വിവരണാതീതമായ ദുരന്തം അനുഭവിക്കുന്ന ജനതയെ സഹായിക്കാന്‍ മെയ്‌ 2ന്  സംസ്ഥാനത്ത്‌ സി.പി.ഐ (എം) നടത്തിയ ഫണ്ട്‌ പിരിവില്‍ 2,35,79,303 രൂപയാണ്‌ പിരിഞ്ഞുകിട്ടിയിട്ടുള്ളത്‌.

ഫണ്ട്‌ പിരിവിന്‌ നല്ല രീതിയിലുള്ള പ്രതികരണമാണ്‌ ജനങ്ങളില്‍ നിന്ന്‌ ഉണ്ടായത്‌. മനുഷ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ഫണ്ട്‌ പിരിവിനോട്‌ സഹകരിച്ച മുഴുവന്‍ ജനങ്ങളേയും, പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ പ്രവര്‍ത്തകരേയും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിവാദ്യം ചെയ്യുന്നു.

ഫണ്ട്‌ സമാഹരണത്തിന്റെ ജില്ല തിരിച്ചുള്ള കണക്ക്‌ ചുവടെ കൊടുക്കുന്നു.

കാസര്‍ഗോഡ്‌ :8,14,432
കണ്ണൂര്‍ :34,42,748
വയനാട്‌ :1,05,000
കോഴിക്കോട്‌ :20,77,934
മലപ്പുറം :12,11,500
പാലക്കാട്‌ :16,12,024
തൃശൂര്‍ :18,62,301
എറണാകുളം :36,39,000
ഇടുക്കി :6,85,000
കോട്ടയം :9,07,309
ആലപ്പുഴ :15,00,000
പത്തനംതിട്ട :11,50,000
കൊല്ലം :20,72,055
തിരുവനന്തപുരം :25,00,000
ആകെ 2,35,79,303



തിരുവനന്തപുരം
06.05.2015

***