സി.പി.ഐ (എം) സംസ്ഥാന സെക്രേട്ടറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന-14.06.2015

റബ്ബര്‍ കൃഷിക്കായി നല്‍കുന്ന കേന്ദ്ര സബ്‌സിഡിയില്‍നിന്ന്‌ കേരളത്തിലെ കര്‍ഷകരെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

റബ്ബറിന്റെ ആവര്‍ത്തന കൃഷിക്കും പുതുകൃഷിക്കും കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ ബോര്‍ഡ്‌ മുഖേന നല്‍കുന്ന സബ്‌സിഡിക്ക്‌ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പുതിയ വിജ്ഞാപനത്തിലാണ്‌ കേരളത്തെ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്‌. രാജ്യത്തെ റബ്ബര്‍ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്ന സംസ്ഥാനമാണ്‌ കേരളം. എന്നിട്ടും കേരളത്തെ ഒഴിവാക്കിയ നടപടി വിസ്‌മയകരമാണ്‌. റബ്ബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം തന്നെ സംസ്ഥാനത്ത്‌ രണ്ടുലക്ഷത്തോളം ഹെക്‌ടറില്‍ റീപ്ലാന്റിംഗ്‌ അനിവാര്യമാണെന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ്‌ ഇത്തരമൊരു തലതിരിഞ്ഞ നയം സ്വീകരിച്ചിരിക്കുന്നത്‌. റബ്ബര്‍ വിലയിടിവിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന കര്‍ഷകന്‌ കൂനിന്മേല്‍ കുരു എന്നപോലെ ഈ തീരുമാനം മാറിയിരിക്കുകയാണ്‌.

പ്രായമായ റബ്ബര്‍ മരം വെട്ടിമാറ്റി പുതിയ ഇനങ്ങള്‍ കൃഷി ചെയ്യണമെന്ന്‌ റബ്ബര്‍ ബോര്‍ഡ്‌ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരമൊരു നയം സ്വീകരിച്ചിട്ടുള്ളത്‌ എന്നതും അത്ഭുതകരമാണ്‌. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 220 കോടി രൂപ റബ്ബര്‍ ബോര്‍ഡിന്‌ അനുവദിച്ചിരുന്നു എങ്കിലും 150 കോടി രൂപ മാത്രമാണ്‌ നല്‍കിയിട്ടുള്ളത്‌. റബ്ബര്‍ മേഖലയോട്‌ യു.പി.എ സര്‍ക്കാര്‍ സ്വീകരിച്ച സമീപനവും ഇത്‌ വ്യക്തമാക്കുന്നു. വമ്പിച്ച വിലയിടിവ്‌ മൂലം റബ്ബര്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്ന ഘട്ടത്തില്‍ റബ്ബര്‍ ബോര്‍ഡിന്റെ സുപ്രധാനമായ തസ്‌തികകളില്‍ ഉത്തരവാദപ്പെട്ടവരില്ല എന്ന കാര്യം ഈ മേഖലയോട്‌ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ മറ്റൊരു ദൃഷ്‌ടാന്തമാണ്‌.

റബ്ബര്‍ സബ്‌സിഡിയില്‍ നിന്ന്‌ കേരളത്തെ തഴഞ്ഞ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കും



തിരുവനന്തപുരം
14.06.2015