ധനലക്ഷ്‌മി ബാങ്കിലെ ഓഫീസര്‍മാര്‍ നടത്തി വരുന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് സന്നദ്ധമാവണം. ബാങ്ക് ഓഫീസര്‍മാരുടെ സംഘടനയായ ഐബോക്കിന്റെ അഖിലേന്ത്യാ- സംസ്ഥാന നേതാവും ധനലക്ഷ്‌മി ബാങ്കിലെ സംഘടനയുടെ പ്രസിഡന്റുമായ മോഹനനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി ന്യായീകരിക്കാനാവില്ല. സംഘടനാ നേതാവിനെ പിരിച്ച് വിട്ടതിനെതിരെയാണ് ഓഫീസര്‍മാര്‍ ഒറ്റക്കെട്ടായി അനിശ്ചിതകാല പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണ് ധനലക്ഷ്‌മി ബാങ്ക് മാനേജ്‌മെന്റ് നടത്തിയത്. ധനലക്ഷ്‌മി ബാങ്ക് ഓഫീസര്‍മാരുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ബാങ്ക് ജീവനക്കാരോടും തൊഴിലാളികളോടും അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം
28.06.2015
***