ജനകീയ പ്രതിരോധം എം.സി റോഡില്‍ 241 കിലോമീറ്റര്‍ നീളത്തില്‍, സിപിഐ(എം) കേരള സംസ്ഥാനകമ്മിറ്റിയുടെ പത്രക്കുറിപ്പ്

 കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരായി സി.പി.ഐ (എം) ആഗസ്റ്റ്‌ 11-ന്‌ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം എം.സി റോഡില്‍ 241 കിലോമീറ്റര്‍ നീളത്തില്‍ ഉണ്ടാവും. നാഷണല്‍ ഹൈവേയ്‌ക്ക്‌ പുറമെയാണ്‌ എം.സി റോഡില്‍ നടക്കുന്ന പ്രതിഷേധ പരിപാടി. അന്നേദിവസം വൈകുന്നേരം 4 മുതല്‍ 5 മണി വരെയായിരിക്കും പ്രതിഷേധ പരിപാടി ഉണ്ടാവുക. വിവിധ ജില്ലകള്‍ എം.സി റോഡിലുള്ള ജനകീയ പ്രതിരോധത്തില്‍ അണിനിരക്കുന്ന വഴി താഴെ കൊടുക്കുന്നു.

 
എറണാകുളം ജില്ല - അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പുരുവേലി പാലം വരെ.
 
കോട്ടയം ജില്ല - പുരുവേലി പാലം, കുറുവിലങ്ങാട്‌, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, ഇടിഞ്ഞില്ലം, അത്താണിക്കലുങ്ക്‌ വരെ
 
ആലപ്പുഴ ജില്ല - ആറാട്ടുകടവ്‌, ചെങ്ങന്നൂര്‍, കാരക്കാട്‌ വരെ
 
പത്തനംതിട്ട ജില്ല - ഇടിഞ്ഞില്ലം, തിരുവല്ല, കുറ്റൂര്‍, ആറാട്ടുകടവ്‌ വരെയും 
കാരക്കാട്‌ മുതല്‍ ഏനാത്ത്‌ വരെയും.
 
കൊല്ലം ജില്ല - ഏനാത്ത്‌, കൊട്ടാരക്കര, തട്ടത്തുമല വരെ
 
തിരുവനന്തപുരം ജില്ല - തട്ടത്തുമല, കിളിമാനൂര്‍, വെഞ്ഞാറമൂട്‌, വട്ടപ്പാറ, കേശവദാസപുരം വരെ 

തിരുവനന്തപുരം
30.07.2015
 
***