ജനകീയ പ്രതിരോധത്തിന്റെ പ്രചരണാര്‍ത്ഥമുള്ള കുടുംബയോഗങ്ങള്‍ ആഗസ്റ്റ്‌ 1 മുതല്‍, സിപിഐ(എം) കേരള സംസ്ഥാനകമ്മിറ്റിയുടെ പത്രക്കുറിപ്പ്

 വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്‌ക്കും മത്സ്യസമ്പത്ത്‌ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയും അഴിമതിക്കെതിരെയും സി.പി.ഐ (എം) കേരളത്തില്‍ ആഗസ്റ്റ്‌ 11-ന്‌ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന കുടുംബയോഗങ്ങള്‍ ആഗസ്റ്റ്‌ 1-ന്‌ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 30,000 കുടുംബയോഗങ്ങളാണ്‌ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാന്‍ പോകുന്നത്‌. സമരത്തിന്‌ ആധാരമായ മുദ്രാവാക്യങ്ങളെ സംബന്ധിച്ച്‌ ഈ യോഗങ്ങളില്‍ വിശദീകരിക്കപ്പെടും. സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ `ചെങ്കനല്‍' എന്ന ഹ്രസ്വചിത്രവും യോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്ന ബഹുജനങ്ങളുടെ വിവിധ കലാപരിപാടികളും യോഗത്തോടനുബന്ധിച്ച്‌ അരങ്ങേറും.

 
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരായുള്ള കേരള ജനതയുടെ കരുത്തുറ്റ പ്രതിഷേധത്തിന്റെ തയ്യാറെടുപ്പിനുള്ള പ്രധാന പരിപാടിയായി ഈ കുടുംബയോഗം മാറും.
 
ജനകീയ പ്രതിരോധത്തിന്റെ പ്രചരണാര്‍ത്ഥമുള്ള കുടുംബയോഗങ്ങള്‍ ആഗസ്റ്റ്‌ 1 മുതല്‍ 

തിരുവനന്തപുരം
31.07.2015
 
****