തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നീട്ടിവെപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനേറ്റ തിരിച്ചടിയാണ് ഇന്നത്തെ ഹൈക്കോടതി വിധി.
നവംബര്‍ 1-ാം തീയതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭഭരണ സമിതികള്‍ അധികാരമേല്‍ക്കണമെന്ന ഭരണഘടനാ ബാധ്യത അട്ടിമറിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചത്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിഭജിച്ച് ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സൃഷ്ടിച്ചത്. സര്‍ക്കാരിന്റെ ഇത്തരം നീക്കം അംഗീകരിക്കാന്‍ ആവില്ലെന്നാണ് ഈ വിധിയിലൂടെ കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ള ഇടപെടലിനേറ്റ കനത്ത തിരിച്ചടിയാണ്.
തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ച് കൃത്യസമയത്ത് തന്നെ ഭഭരണ സമിതികളെ അധികാരത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇലക്ഷന്‍ കമ്മീഷന് കോടതി നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. കോടതിയുടെ ഈ ഉത്തരവിനെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ പരിശ്രമിച്ചത്. കോടതി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിനു പകരം സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണ് ഇവിടെയുണ്ടായത്.
ഭരണഘടനാ ബാധ്യത പ്രകാരമുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിന് തീരുമാനമെടുക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷനാണ്. ഇന്നത്തെ വിധി പ്രസ്തുത ബാധ്യത ഒന്നുകൂടി ഉറപ്പിച്ചിരിക്കുന്നു. ഇനിയും വൈകാതെ അര്‍പ്പിതമായ ഭരണഘടനാ ചുമതല നിറവേറ്റാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാകണം
തിരുവനന്തപുരം
03.09.2015
***