തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ വ്യാപകമായ തകരാറുകള്‍ വോട്ടിംഗ് മെഷീനുകളില്‍ ഉണ്ടായി എന്നത് അതീവ ഗൗരവകരമായ കാര്യമാണ്. ഇരുനൂറിലേറെ ബൂത്തുകളില്‍ ഇത് സംബന്ധിച്ച പരാതികള്‍ ഇതിനകം തന്നെ വന്നു കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് എല്ലാവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം.