സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന - 08-12-2012
സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2016 ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന സംസ്ഥാന പ്രചരണ ജാഥ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും അക്രമോത്സുകമായ വര്‍ഗീയതയ്‌ക്കെതിരെയും ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ സംഘടിപ്പിക്കുന്നത്. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്‌ചപ്പാടുകളും ഈ ജാഥയിലൂടെ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും.
സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന ജാഥയില്‍ എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ്, പി.കെ. സൈനബ, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത് എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കും.
തിരുവനന്തപുരം
08.12.2015