സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന - 16-12-2015

സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന ജാഥയുടെ പേര്‌ 'നവകേരള മാര്‍ച്ച്‌' എന്നാണ്‌.

"മതനിരപേക്ഷ, അഴിമതി വിമുക്ത, വികസിത കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഈ ജാഥ സംഘടിപ്പിക്കുന്നത്‌.

2016 ജനുവരി 15-ന്‌ മഞ്ചേശ്വരത്ത്‌ ഉദ്‌ഘാടനം ചെയ്യുന്ന ജാഥ ജനുവരി 15, 16 തീയതികളില്‍ കാസര്‍ഗോഡ്‌ ജില്ലയിലും 17, 18 തീയതികളില്‍ കണ്ണൂര്‍ ജില്ലയിലും 19-ന്‌ വയനാട്‌ ജില്ലയിലും 20, 21, 22 തീയതികളില്‍ കോഴിക്കോട്‌ ജില്ലയിലും 23 മുതല്‍ 26 വരെ മലപ്പുറം ജില്ലയിലും 27, 28, 29 തീയതികളില്‍ പാലക്കാട്‌ ജില്ലയിലും 30, 31, ഫെബ്രുവരി 1 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 2, 3, 4 തീയതികളില്‍ എറണാകുളം ജില്ലയിലും 5-ന്‌ ഇടുക്കി ജില്ലയിലും 6, 7 തീയതികളില്‍ കോട്ടയം ജില്ലയിലും 8, 9 തീയതികളില്‍ ആലപ്പുഴ ജില്ലയിലും 10-ന്‌ പത്തനംതിട്ട ജില്ലയിലും 11, 12, 13 തീയതികളില്‍ കൊല്ലം ജില്ലയിലും അസംബ്ലി മണ്ഡലങ്ങളില്‍ സഞ്ചരിച്ച്‌ ഫെബ്രുവരി 14-ന്‌ തിരുവനന്തപുരത്ത്‌ ജില്ല കേന്ദ്രീകരിച്ച്‌ നടക്കുന്ന മഹാറാലിയോടെയാണ്‌ ജാഥ സമാപിക്കുക.