വെടിക്കെട്ട് ദുരന്തം: എല്‍.ഡി.എഫിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി

കൊല്ലം പരവൂരില്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ന്‌ നടത്താനിരുന്ന കണ്‍വെന്‍ഷനുകളും സ്ഥാനാര്‍ത്ഥികളുടെ പൊതുപരിപാടികളും റദ്ദാക്കി. ദാരുണമായ ഈ ദുരന്തത്തില്‍ ഇതിനകം 86 പേര്‍ക്കാണ്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌. നാനൂറിലധികം പേര്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്‌. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരും പങ്കാളികളാവണം. ദുരന്തത്തിന്‌ ഇരയായവരുടെ വേര്‍പാടില്‍ ദുഃഖവും അനുശോചനം രേഖപ്പെടുത്തുന്നു.