ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിനകത്തും പുറത്തുമുള്ള പാര്‍ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങളും ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
വികസനവുമായി ബന്ധപ്പെട്ട് ലോക വ്യാപകമായിത്തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഉള്‍പ്പെടെ നാം കൈവരിച്ച നേട്ടങ്ങളാണ് ഇതിന് അടിസ്ഥാനമായിട്ടുള്ളത്. കേരളീയന്റെ ജനാധിപത്യബോധവും മതസൗഹാര്‍ദ്ദത്തില്‍ അടിയുറച്ച സംസ്കാരവുമെല്ലാം നമുക്ക് അഭിമാനിക്കാവുന്ന തരത്തിലുള്ളതാണ്. പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വഹിച്ച പങ്ക് ഏറെ വലുതാണ്.
നമ്മുടെ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണം. ഒപ്പം, കോട്ടങ്ങള്‍ തിരുത്താനും. കൃഷിയും വ്യവസായവും മെച്ചപ്പെടുത്തി സ്ഥായിയായ വികസനത്തിന് കഴിയേണ്ടതുണ്ട്. ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ നിലവാരം ഇനിയും ഉയരേണ്ടതുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ നിക്ഷേപങ്ങള്‍ വികസനത്തിന് ഉപയോഗിക്കാനുമുള്ള അന്തരീക്ഷം ഉണ്ടാവണം. പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടുള്ള ജനസൗഹാര്‍ദ്ദപരമായ വികസനം നമ്മുടെ മുഖമുദ്രയാവണം. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരുമായി ചര്‍ച്ച ചെയ്തുകൊണ്ട് ഒരു വികസന കാഴ്ചപ്പാട് നാം രൂപീകരിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കണം.
കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ സംസ്കാരത്തിന് കളങ്കം ചാര്‍ത്തിക്കൊണ്ടാണ് യു.ഡി.എഫ് ഭരിച്ചുകൊണ്ടിരിക്കുന്നത്. അഴിമതി സാര്‍വ്വത്രികമായി മാറിക്കഴിഞ്ഞിരിക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. ജനജീവിതമാകട്ടെ ഏറെ ദുസ്സഹമായി മാറിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനും ബി.ജെ.പിയെ പരാജയപ്പെടുത്താനും മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം പടുത്തുയര്‍ത്താനും എല്‍.ഡി.എഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം.
വമ്പിച്ച പണക്കൊഴുപ്പിന്റെ പിന്‍ബലത്തോടെയാണ് യു.ഡി.എഫും ബി.ജെ.പിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ബഹുജനങ്ങളില്‍ നിന്ന് സ്വരൂപിച്ചുകൊണ്ടാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടം ഏറെ നീണ്ടതും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം സുപ്രധാനമായതുകൊണ്ടും ഉദാരമായി സംഭാവന ചെയ്യാന്‍ പാര്‍ടി ബന്ധുക്കള്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പണം അയയ്ക്കാനുള്ള അക്കൗണ്ട് നമ്പര്‍ താഴെ കൊടുക്കുന്നു:
A/c No. 35643044878
IFSC Code: SBIN0004360
SBI SP PB Branch, Thiruvananthapuram.