തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി നിശ്ചയിച്ച ഉദ്യോഗസ്ഥന്മാര്‍ക്ക്‌ പോസ്റ്റല്‍ വോട്ട്‌ ചെയ്യാന്‍ അവസരം നിഷേധിക്കുന്ന നടപടിയില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണം

 
തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി നിശ്ചയിച്ച ഉദ്യോഗസ്ഥന്മാര്‍ക്ക്‌ പോസ്റ്റല്‍ വോട്ട്‌ ചെയ്യാന്‍ അവസരം നിഷേധിക്കുന്ന നടപടിയില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന്‌ കാണിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കും കത്ത്‌ നല്‍കി.

പോസ്റ്റല്‍ വോട്ടിന്‌ അപേക്ഷിക്കാനുള്ള അവസാന തീയതി മെയ്‌ 14നായിരുന്നു. അവസാന ദിവസങ്ങളില്‍ ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ പോസ്റ്റോഫീസ്‌ വഴി പോസ്റ്റല്‍ വോട്ട്‌ ലഭ്യമാവുക തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ഇവര്‍ മടങ്ങിയെത്തിയതിനുശേഷമായിരിക്കും. 
മെയ്‌ 17ന്‌ ഡ്യൂട്ടി ഓഫ്‌ നല്‍കിയതിനാല്‍ പലരും മെയ്‌ 18നാവും ഓഫീസില്‍ തിരിച്ചെത്തുക. ഈ സമയത്ത്‌ ലഭിക്കുന്ന പോസ്റ്റല്‍ വോട്ട്‌ തപാല്‍ വഴി അയച്ചാല്‍ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ്‌ ഒരു റിട്ടേണിംഗ്‌ ഓഫീസര്‍ക്കും ലഭിക്കില്ല. ആയതിനാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ചെയ്യുന്നതുപോലെ റിട്ടേണിംഗ്‌ ഓഫീസര്‍മാരുടെ ഓഫീസില്‍ പ്രത്യേക ബോക്‌സ്‌ വച്ച്‌ എല്ലാവര്‍ക്കും തപാല്‍ വോട്ട്‌ ചെയ്യാന്‍ അവസരമൊരുക്കണം