സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള രൂക്ഷമായ കടലാക്രമണത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം.
സംസ്ഥാനത്ത് രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 80 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. അഞ്ഞൂറോളം വീടുകള്‍ ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഉള്ളത്. സമാനമായ സ്ഥിതി വിശേഷം സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളെ സഹായിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ അടിയന്തരമായി സര്‍ക്കാര്‍ ഒരുക്കേണ്ടതായിട്ടുണ്ട്. വ്യാഴാഴ്‌ച വരെ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കൂട്ടിയുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്നും ഉണ്ടാവേണ്ടതുണ്ട്.