ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ ആര്‍.എസ്‌.എസ്‌. നടത്തിയ അക്രമം അത്യന്തം പ്രതിഷേധാര്‍ഹമാണ്

 ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ ആര്‍.എസ്‌.എസ്‌. നടത്തിയ
അക്രമം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ക്രിമിനല്‍ കേസില്‍ പ്രതികളായ ആര്‍.എസ്‌.എസ്സുകാരെ കോടതിയില്‍ ഹാജരാക്കുന്നത്‌
റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയ ഏഷ്യാനെറ്റിന്റെയും റിപ്പോര്‍ട്ടര്‍ ചാനലിന്റെയും ലേഖകന്‍മാരെയാണ്‌
കോടതിവളപ്പില്‍ വച്ച്‌ ആര്‍.എസ്‌.എസ്‌. ക്രിമിനല്‍ സംഘം അക്രമിച്ചത്‌. പ്രാദേശിക
ചാനലിന്റെ ക്യാമറയും ഈ സംഘം അടിച്ചുതകര്‍ത്തു.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം ര്‌ സി.പി.ഐ(എം) പ്രവര്‍ത്തകരെയാണ്‌
ആര്‍.എസ്സ്‌.എസ്സുകാര്‍ കൊലപ്പെടുത്തിയത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി
41-ഓളം സ്ഥലങ്ങളില്‍ ആര്‍.എസ്‌.എസ്‌. അക്രമം അഴിച്ചുവിട്ടു. ആര്‍.എസ്‌.എസ്‌. അക്രമ
ത്തില്‍ നിരവധി സി.പി.ഐ(എം) പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. വീടുകളും പാര്‍ടി ഓഫീസു
കളും തകര്‍ക്കുകയും ചെയ്‌തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിനേരിട്ട
ബി.ജെ.പി-ആര്‍.എസ്‌.എസ്‌. നേതൃത്വത്തിന്റെ അസഹിഷ്‌ണുതയാണ്‌ ഇത്തരം അക്രമങ്ങ
ളിലൂടെ പുറത്തുവരുന്നത്‌. ആര്‍.എസ്‌.എസ്‌. രാജ്യവ്യാപകമായി സി.പി.ഐ(എം)നെതിരെ നട
ത്തുന്ന വ്യാജപ്രചരണത്തെ തുറന്നുകാട്ടുന്നതും ആരാണ്‌ യഥാര്‍ത്ഥ അക്രമികളെന്ന്‌ തെളിയി
ക്കുന്നതുമായ സംഭവമാണ്‌ ഒറ്റപ്പാലം കോടതിവളപ്പില്‍ ഉായത്‌.
അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, മാധ്യമ സ്വാത
ന്ത്ര്യത്തിന്‌ നേരെയുള്ള കടന്നുകയറ്റത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ മുഴുവന്‍
ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെ
ട്ടു.