സിറിയന്‍ ഓര്‍ത്തോഡക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വീതീയന്‍ ബാവയ്‌ക്കുനേരെ സിറിയയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ശക്തിയായി പ്രതിഷേധിച്ചു.

ബാവയുടെ ജന്മനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയിലുണ്ടായ ആക്രമണത്തില്‍നിന്നും ബാവ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു എന്നത്‌ ആശ്വാസം പകരുന്നു. കേരളത്തിലെ ജനങ്ങളുടെ ഒരുമയ്‌ക്കുവേണ്ടി വലിയ സംഭാവനകള്‍ നല്‍കുന്ന സന്യാസിശ്രഷ്‌ഠനാണ്‌ ബാവ. കേരളത്തിലെ യാക്കോബാ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനുനേരെ ചാവേര്‍ ആക്രമണമുണ്ടായത്‌ കേരളത്തിലെ വിശ്വാസികളെ മാത്രമല്ല മതനിരപേക്ഷ ചിന്താഗതിക്കാരെയും നടുക്കുന്നതാണെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.