സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി യോഗം സ: എ.വിജയരാഘവന്റെ അധ്യ
ക്ഷതയില്‍ എ.കെ.ജി സെന്ററില്‍ ചേര്‍ന്നു. പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ ബേബി, കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മോഡി ഗവണ്‍മെന്റിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊുവരാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളേയും ഏറെ ബാധിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്‌മയും മുഖ്യ മുദ്രാവാക്യമായി എടുത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 206 ഏരിയ കേന്ദ്രങ്ങളിലും ജൂലൈ 12 ന് തെരഞ്ഞെടുത്ത കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിനു മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
മോഡി അധികാരത്തില്‍ വന്നതിനു ശേഷം ഭക്ഷ്യസാധനങ്ങളുടെ വില
കളുള്‍പ്പെടെ അവശ്യസാധന വിലകള്‍ വീണ്ടും കുതിച്ചുയരുകയാണ്. പരിപ്പിന്റെ വിലയാകട്ടെ വാനംമുട്ടെ ഉയര്‍ന്നിരിക്കുകയാണ്. വിപണിയില്‍ പച്ചക്കറികളുടെ വില കഴിഞ്ഞ 3 മാസത്തിനിടയില്‍ അസാധരണമായ
നിരക്കിലാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഉപഭോക്തൃ ഭക്ഷ്യവിലക്കയറ്റം മുന്‍ വര്‍ഷം മെയ് മുതല്‍ ഈ വര്‍ഷം മെയ് വരെ 7.55% എന്നതാണ്. ഇത് 21 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ 6 ആഴ്‌ചയ്‌ക്കിടയില്‍ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില 4 തവണയാണ് വര്‍ദ്ധിപ്പിച്ചത്. ജനങ്ങള്‍ക്കുമേല്‍ കടുത്ത ബാധ്യത അടിച്ചേല്‍പ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് വരുമാനം വര്‍ദ്ധിപ്പിക്കുന്നത്.
പ്രധാനമന്ത്രിയായി മോഡിയെ ഉയര്‍ത്തിക്കാട്ടി കൊണ്ടുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ 2 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നാല്‍ തൊഴില്‍ സാധ്യത കൂടിയ 8 വ്യവസായങ്ങളില്‍ പുതിയ തൊഴിലുകള്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിലവസരങ്ങളുടെ കാര്യത്തില്‍ നിഷേധവളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും പുതുതായി 1.3 കോടി
ഇന്ത്യന്‍ ചെറുപ്പക്കാര്‍ പൊതുവിപണിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
ഈഘട്ടത്തില്‍പ്പോലും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്‌കരണത്തിലേക്കും ഓഹരികള്‍ വിറ്റഴിക്കുന്നതിലേക്കുമാണ് മോഡി ഗവണ്‍മെന്റ് കടന്നിരിക്കുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊുവരാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പശ്ചിമ ബംഗാളില്‍ വ്യാപകമായ അക്രമപ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ടി.എം.സി നടത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സി.പി.ഐ (എം) പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികളുടേയും ബഹുജന സംഘടനകളുടേയും ഓഫീസുകള്‍ കൈയ്യേറുകയോ, തീയിട്ട് നശിപ്പിക്കുകയോ ചെയ്‌തു. ക്രൂരമായ അതിക്രമങ്ങളിലും ജനാധിപത്യനിഷേധത്തിലും പ്രതിഷേധിക്കുന്നതിനും പശ്ചിമ ബംഗാളിലെ സഖാക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും ആഗസ്റ്റ് 1 മുതല്‍ 7 വരെ ബംഗാള്‍ ഐക്യദാര്‍ഢ്യവാരം ആചരിക്കും. ഇതിന്റെ ഭാഗമായി ഈ തീയതികളില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വമ്പിച്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഈ പരിപാടിയില്‍ പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ പങ്കെടുക്കും