കേരളത്തിന്റെ ഭാവിവികസനത്തിന്‌ ദിശാബോധം നല്‍കുന്നതാണ്‌ തോമസ്‌ ഐസക്‌ അവതരിപ്പിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ആദ്യ ബജറ്റെ ന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭിപ്രായ പ്പെട്ടു.

കേരളത്തിന്റെ ഭാവിവികസനത്തിന്‌ ദിശാബോധം നല്‍കുന്നതാണ്‌ തോമസ്‌
ഐസക്‌ അവതരിപ്പിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ആദ്യ ബജറ്റെ
ന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അഭിപ്രായ
പ്പെട്ടു.
അടിസ്ഥാന വികസനത്തിന്‌ പ്രാമുഖ്യം കൊടുത്തും ബഹുജനങ്ങളുടെ ക്ഷേമ
പദ്ധതികള്‍ക്ക്‌ മുന്‍തൂക്കം നല്‍കിയും അവതരിപ്പിച്ച ബജറ്റ്‌ സംസ്ഥാനത്തെ ജനങ്ങ
ളുടെ ആകെ താത്‌പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ അതിനാവശ്യമായ വിഭവസമാഹരണ
ത്തിനുള്ള നൂതനമായ വഴികള്‍ മുന്നോട്ടുവെയ്‌ക്കുന്നതാണ്‌. കാര്‍ഷിക മേഖലയില്‍
റബ്ബര്‍, നാളികേരം, കുരുമുളക്‌, ഏലം, പച്ചക്കറി കൃഷി തുടങ്ങിയവയ്‌ക്കെല്ലാം
പ്രത്യേക ഊന്നല്‍ നല്‍കിയത്‌ ഈ മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്നതാണ്‌. മുന്‍
സര്‍ക്കാര്‍ വരുത്തിവെച്ച സാമ്പത്തിക അരാജകത്വത്തിന്റെ നടുവില്‍ നിന്നുകൊ്‌
പ്രത്യാശാനിര്‍ഭരമായ ഭാവി പദ്ധിതകള്‍ പ്രായോഗിക രൂപത്തില്‍ അവതരിപ്പിച്ച എല്‍.
ഡി.എഫ്‌ സര്‍ക്കാരിന്റെ ബജറ്റിന്റെ മേന്മയാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍
പറഞ്ഞു.