സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയോഗം എ.വിജയരാഘവന്റെ അധ്യക്ഷതയില്‍എ.കെ.ജി സെന്ററില്‍ ചേര്‍ന്ന് അംഗീകരിച്ച പ്രമേയം.
സൗദി അറേഭ്യയിലേക്കു.പോകാന്‍ മന്ത്രി കെ.ടി ജലീലിന്‌നയതന്ത്ര പാസ്‌പോര്‍ട്ടിന് അനുമതിനിഷേധിച്ച കേന്ദ്രഗവണ്‍മെന്റിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്.
സൗദി അറേ ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവി
ക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും അവരെ വേഗത്തില്‍
നാട്ടിലെത്തിക്കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി കെ.ടി ജലീല്‍
സൗദി അറേ ്യയിലേക്ക് പോകാന്‍ തീരുമാനിച്ചത്. ആയിരക്കണക്കിന് മലയാളി
കള്‍ക്ക് നിയമസഹായം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്നതി
നുള്ള അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കിയത്. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ സൗദിയിലേക്ക് പോകുന്നതിനോട് നിഷേധാത്മകമായ സമീപനമാണ്
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. നയതന്ത്ര പാസ്‌പോര്‍ട്ട് മുഖേന സന്ദർശിച്ചാൽ മാത്രമേ നിയമപരമായ പരിരക്ഷയും മലയാളികള്‍ തങ്ങുന്ന ലേബര്‍ ക്യാമ്പുകള്‍
സന്ദർശിക്കുവാൻ അനുമതി ലഭിക്കുകയുള്ളു. മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള കേരള ഗവണ്‍മെന്റിന്റെ ശ്രമം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും ഈ നടപടി കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നുംസംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.