സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം

കേരള സമൂഹത്തെ ഇടതുപക്ഷത്തേക്ക്‌ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ അതുല്യ സംഭാവന നല്‍കിയ ഉന്നത കമ്യൂണിസ്റ്റ്‌ വിപ്ലവകാരിയായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗവും ദേശാഭിമാനി മുന്‍ പത്രാധിപരുമായിരുന്ന  വി വി ദക്ഷിണാമൂര്‍ത്തിയെന്ന്‌ സി.പി.ഐ(എം) സംസ്ഥാനസെക്രട്ടറിയേറ്റ്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


പാവപ്പെട്ടവരും അധഃസ്ഥിതരുമായ ജനങ്ങള്‍ക്കുവേണ്ടി  ആറര പതിറ്റാണ്ടിലധികം ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച്‌ 82-ാം വയസ്സില്‍ നമ്മെ വിട്ടുപിരിഞ്ഞ ദക്ഷിണാമൂര്‍ത്തിയുടെ സ്‌മരണ എക്കാലവും പുരോഗമനപ്രസ്ഥാനത്തിന്‌ വെളിച്ചമേകുന്നതാണ്‌. പേരാമ്പ്രയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥിയായിരിക്കെതന്നെ കമ്യൂണിസ്റ്റ്‌പാര്‍ടി അംഗമായി. ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ അറുപതുകളുടെ ആദ്യപകുതിയിലും പിന്നീടും നടന്ന ആശയസമരത്തില്‍ തിരുത്തല്‍വാദത്തിനും ഇടതുപക്ഷ വ്യതിയാനത്തിനും എതിരെശക്തമായ നിലപാടെടുത്തു. 1964-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ പിളര്‍പ്പുായതിനെത്തുടര്‍ന്ന്‌ സിപിഐ എമ്മിനൊപ്പംനിന്ന അദ്ദേഹം ആ ഘട്ടത്തില്‍ അവിഭക്ത കമ്യൂണിസ്റ്റ്‌പാര്‍ടിയുടെ ജില്ലാകൗണ്‍സില്‍ അംഗമായിരുന്നു.


കേരള സോഷ്യലിസ്റ്റ്‌ യൂത്ത്‌ ഫെഡറേഷന്റെ ആദ്യ ജില്ലാസെക്രട്ടറിയായിരുന്നു. അധ്യാപകനായി 26 വര്‍ഷം സേവനമനുഷ്‌ഠിച്ചിട്ടുള്ള അദ്ദേഹം അധ്യാപകസംഘടനയുടെ സംസ്ഥാന നേതാവായിരിക്കുമ്പോള്‍തന്നെ വിപ്ലവപ്രസ്ഥാനത്തിന്റെ അമരക്കാരനുമായി. സിപിഐ എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയുംസംസ്ഥാനകമ്മിറ്റി അംഗവുമായി പ്രസ്ഥാനത്തെ നയിക്കുകയും കോഴിക്കോട്‌ജില്ലയില്‍ വിപ്ലവപ്രസ്ഥാനത്തിന്‌ വേരോട്ടം നല്‍കുന്നതില്‍ അതുല്യമായ സംഭാവന നല്‍കുകയും ചെയ്‌തു. 1965, 1967, 1980 എന്നീ വര്‍ഷങ്ങളില്‍ പേരാമ്പ്രനിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാംഗമായ അദ്ദേഹം മികച്ച പാര്‍ലമെന്റേറിയാനായിരുന്നെന്ന്‌ തെളിയിക്കുകയും ചെയ്‌തു.
ദേശാഭിമാനിയുടെ കോഴിക്കോട്‌ യൂണിറ്റ്‌ മാനേജരായി 19 വര്‍ഷവും ദേശാഭിമാനി മുഖ്യപത്രാധിപരായി ഒരു പതിറ്റാും സേവനമനുഷ്‌ഠിച്ചു. കമ്യൂണിസ്റ്റ്‌പാര്‍ടി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകരെ രാഷ്ട്രീയമായും ആശയപരമായും ആയുധമണിയിക്കുന്നതിനുള്ള പ്രവര്‍ത്തനം തന്മയത്വത്തോടെ നടത്തിയ അധ്യാപകനും പത്രാധിപരുമായിരുന്നു. തന്റെ ജീവിതകാലത്താകെവര്‍ഗീയതക്ക്‌ പൊതുവിലും ഹിന്ദു വര്‍ഗീയതക്ക്‌ വിശേഷിച്ചും എതിരായി ഉറച്ചുനിന്ന്‌ പോരാടുകയും തൂലിക ചലിപ്പിക്കുകയും ചെയ്‌തു.


കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്‌ക്കും അച്ചടക്കം പരമപ്രധാനമാണെന്നു ക അദ്ദേഹം അതിനുവേി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ സ്വീകരിച്ചു.പാര്‍ടിക്കും പാര്‍ടി നേതാക്കള്‍ക്കുമെതിരെ നെറികെട്ട ആക്ഷേപങ്ങള്‍ വരുേ മ്പാഴൊക്കെ അതിനെ പ്രതിരോധിക്കാനും ശത്രുപക്ഷത്തിനെതിരെ കടന്നാക്രമണം നടത്താനും അനിതരസാധാരണമായ മികവ്‌ ദക്ഷിണാമൂര്‍ത്തി കാണിച്ചു.വലിയ സമരപോരാട്ടങ്ങള്‍ക്ക്‌ ഉടമയായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയില്‍16 മാസം ജയില്‍വാസം അനുഭവിച്ചു. ശാസ്‌ത്രീയ സോഷ്യലിസവും മാനവികതയും ഉയര്‍ത്തിപ്പിടിച്ച്‌ ജനങ്ങളെ ഒരുമിപ്പിക്കുന്നതിനുവേി സംഘടനാപരമായും രാഷ്ട്രീയമായും സൈദ്ധാന്തികമായും ദക്ഷിണാമൂര്‍ത്തി നടത്തിയപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പുരോഗമനപ്രസ്ഥാനം എക്കാലവും സ്‌മരിക്കും. സഖാവിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും കുടുംബാംഗങ്ങളോടും ബന്ധുക്കളോടും അനുശോചനവും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ രേഖപ്പെടുത്തി.