സ്വന്തം അണികളെ അടക്കിനിര്‍ത്തിയ ശേഷമാണ് ബി.ജെ.പി നേതൃത്വം
അക്രമരാഷ്‌ട്രീയത്തെക്കുറിച്ച് സംസാരിക്കേണ്ടതെന്ന് കോടിയേരി ബാലകൃഷ്‌ണ
ന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ആര്‍.എസ്.എസ് നടത്തുന്ന ആക്രമണങ്ങ
ളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്രസംഘത്തെ അയച്ച് ബി.ജെ.പി
നേതൃത്വം ശ്രമിക്കുന്നത്. കൊലപാതക രാഷ്‌ട്രീയം അവസാനിപ്പിക്കാതെ
ആര്‍എസ്‌എസും ബിജെപിയും എന്തു നാടകം നടത്തിയാലും ജനങ്ങള്‍ അം
ഗീകരിക്കില്ല. കണ്ണൂര്‍ ജില്ലയില്‍ അക്രമസംഭവങ്ങള്‍ പഠിക്കാനെന്ന പേരില്‍
എത്തിയ ബിജെപി കേന്ദ്രസംഘ പരക്കെ ആക്രമണത്തിന് പ്രോല്‍സാഹനം
നല്‍കിയാണ് തിരിച്ചുപോയത്. ദില്ലിയില്‍ എ.കെ.ജി ഭവന്‍ ആക്രമണത്തിന്
നേതൃത്വം കൊടുത്തവരാണ് കേരളത്തില്‍ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനെ
ത്തിയത്. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ദക്ഷിണ കന്നഡ എം.പി
നളിന് കുമാര്‍ കട്ടീലും ഈ സംഘത്തിന്റെ ഭാഗമായിരുന്നു. ഈ സംഘം തലശ്ശേ
രിയില്‍ ക്യാമ്പ് ചെയ്‌തതിനു പിന്നാലെയാണ് കോടിയേരി മേഖലയില്‍ സി
.പി.ഐ (എം) പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും സ്‌ത്രീകളെയും കു
ട്ടികളെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തത്.
സമാധാന ശ്രമങ്ങളെപ്പോലും പുച്ഛത്തോടെയാണ് സംഘപരിവാര്‍ കാണുന്നത്.
കണ്ണൂരില്‍ ശനിയാഴ്‌ച വൈകിട്ട് ചേര്‍ന്ന സമാധാന യോഗത്തെ തൃണവല്‍
ഗണിച്ച് ഞായറാഴ്‌ച പുലര്‍ച്ചെ ആര്‍എസ്‌എസ് മൂഴിക്കരയിലെ സി.പി.ഐ
(എം) ആഫീസ് തകര്‍ക്കുകയും പ്രവര്‍ത്തകന്റെ വീടാക്രമിക്കുകയും ചെയ്
തു. കോട്ടയം പൊയിലില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ കൊ
ല്ലപ്പെട്ട ആര്‍എസ്‌എസുകാരന്റെ വീട് സന്ദർശിച്ച എം.പിമാരും കുമ്മനം രാ
ജശേഖരനും ആക്രമണത്തിന് അണികളെ പരസ്യമായി ആഹ്വാനം ചെയ്യുന്ന
പ്രകോപന പ്രസംഗമാണ് നടത്തിയത്. ആര്‍എസ്‌എസുകാര്‍ ബോംബ് നിര്‍മിക്കുമ്പോൾ പൊട്ടി അതേ സംഘടനയുടെ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് സിപിഐഎം എന്തു പിഴച്ചു?
ആര്‍എസ്‌എസ് ആയുധം താഴെവച്ചാല്‍ കേരളത്തിലാകെയും കണ്ണൂര്‍ ജില്ലയില്‍
വിശേഷിച്ചും അക്രമരാഷ്‌ട്രീയം അവസാനിക്കും. തെരഞ്ഞെടുപ്പിനുശേഷം
അക്രമങ്ങള്‍ക്കും കൊലപാതകത്തിനും തുടക്കമിട്ടത് ആര്‍എസ്‌എസാ
ണ്. പിണറായി വിജയന്റെ നിയമസഭാമണ്ഡലത്തില്‍ വോട്ടെണ്ണല്‍ ദിവസം സിവി
രവീന്ദ്രൻ എന്ന തൊഴിലാളിയെ ആര്‍എസ്‌എസ് കൊന്നു. സമാധാനാന്തരീ
ക്ഷം നിലനിന്നിരുന്ന പയ്യന്നൂര്‍ മേഖലയില്‍ സി.പി.ഐ എം പ്രവര്‍ത്തകന്‍ സിവി
ധനരാജിനെ കൊന്ന് അശാന്തി സൃഷ്ടിച്ചത് ആര്‍എസ്‌എസാണ്.
കണ്ണൂര്‍ ജില്ലയ്‌ക്ക് പുറത്ത്, എങ്ങിയൂരിലെ ശശികുമാര്‍, കരമന സ്വദേശി ടി സുരേഷ്
കുമാര്‍ എന്നീ സിപിഐ എം പ്രവര്‍ത്തകരെ കൊന്നതും ആര്‍എസ്‌എസാണ്.
4 മാസത്തിനിടയില്‍ 4 സി.പി.ഐ (എം) പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയ
ത്. തെരഞ്ഞെടുപ്പിനുശേഷം സി.പി.ഐ എമ്മിന്റെ 35 ലധികം പാര്‍ടി ഓഫീസു
കള്‍ ആര്‍.എസ്.എസ് തകര്‍ത്തു. 80 ഓളം വീടുകള്‍ക്ക് നേരെ അക്രമം നടത്തി. 300 ലേറെ സഖാക്കള്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു. ചെറുവാഞ്ചേരിയിലെ
സിപിഐ എം ഓഫീസ് ഇതിനകം 30 തവണയാണ് ആക്രമിക്കപ്പെട്ടത്. കാഞ്ഞങ്ങാട്ട് സിപി ഐ നേതാവും ഇപ്പോള്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചു.
വന്‍തോതില്‍ ബോംബ് നിര്‍മാണവും ശേഖരണവും നടത്തി. ആഗസ്‌ത് 20ന്
ദീക്ഷിത് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബോംബ് നിര്‍മാണത്തിനിടെ
കൊല്ലപ്പെട്ടശേഷം ആ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധശേഖരംപൊലീസ് കെടുത്തിരുന്നു. പാനൂരിനടുത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ
വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടി സാരമായി പരിക്കേറ്റു. വന്‍ശേഷിയുള്ള
പുതിയ തരം ബോം ുകളാണ് ആര്‍എ്‌എസ് കേന്ദ്രങ്ങളിൽ നിര്‍മ്മിക്കുന്നത്.
അന്വേഷണസംഘം തന്നെ അക്രമത്തിന് ആഹ്വാനം നടത്തിയതിലൂടെ
യഥാര്‍ത്ഥ വസ്‌തുതകള്‍ മനസ്സിലാക്കാനല്ല ഇവരുടെ ശ്രമമെന്ന് വ്യക്തമാണ്.
അക്രമം നടത്തുന്ന ബി.ജെ.പി നേതൃത്വം ആ വസ്‌തുത മൂടിവെച്ച് സി.പി.ഐ
എമ്മിനെതിരെ നുണപ്രചരണം സംഘടിപ്പിക്കുന്നതിലൂടെ അവരുടെ ഇരട്ടമുഖം
വെളിവാക്കിയിരിക്കുകയാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പട്ടാളത്തിന്
പ്രത്യേക അധികാരം നല്‍കുന്ന നിയമം കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കണമെന്ന
ബി.ജെ.പി നേതൃത്വത്തിന്റെ ആഹ്വാനം കേന്ദ്രഭരണത്തെ ഉപയോഗിക്കുമെന്ന
ഭീഷണിയാണ്. പട്ടാളത്തെ കാണിച്ചും കരിനിയമങ്ങള്‍ ചൂിയും ഭീഷണിെപ്പടുത്തി ജനാധിപത്യ പരമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ തകര്‍ത്തു
കളയാമെന്നത് വ്യാമോഹമാണ്. സമാധാന ശ്രമങ്ങളോട് സി.പി.ഐ (എം)
സര്‍വാത്മനാ സഹകരിക്കും. കേന്ദ്രഭരണത്തിന്‍െറ ഹുങ്ക് കാട്ടി പേടിപ്പിക്കാനുള്ള
സംഘപരിവാര്‍ ശ്രമത്തെ അവജ്‌ഞയോടെ തള്ളിക്കളയുന്നു.