തൃശ്ശൂര്‍ ജില്ലയില്‍ സി.പി.ഐ(എം) വളര്‍ത്തുന്നതില്‍ അവിസ്‌മരണീയ പങ്കാണ് അദ്ദേഹം
നിര്‍വ്വഹിച്ചത്. 1950-കളുടെ ആദ്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ എത്തിയ മാമക്കുട്ടി വളരെവേഗം
നല്ല സംഘാടകനും സമരപോരാളിയുമായി മാറി. 1964-ല്‍ സി.പി.ഐ(എം) രൂപം കൊള്ളുമ്പോള്‍
തൃശ്ശൂര്‍ ജില്ലയില്‍ പാര്‍ടിയുടെ ബഹുജനസ്വാധീനം വിപുലമായിരുന്നില്ല. എന്നാല്‍ പിന്നീട്
സമരപോരാട്ടങ്ങളിലൂടെയും വര്‍ഗ്ഗബഹുജനസംഘടനകളുടെ പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ
രാഷ്‌ട്രീയമായി അണിനിരത്തിയും ഏറ്റവും കൂടുതല്‍ ബഹുജനങ്ങളെ ആകര്‍ഷിക്കുന്ന പ്രസ്ഥാന
മായി സി.പി.ഐ(എം)നെ മാറ്റുന്നതില്‍ മാമക്കുട്ടി നേതൃപരമായ പങ്ക് വഹിച്ചു.
35 വര്‍ഷം പാര്‍ടിയുടെ ജില്ലാസെക്രട്ടറിയായും 40 വര്‍ഷം പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി
അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം പാര്‍ടികമ്മിറ്റികളിലും പൊതുയോഗങ്ങളിലും മാര്‍ക്‌സിസ്റ്റ് -
ലെനിനിസ്റ്റ് ആശയം ശക്തിപ്പെടുത്തുന്നതിനുള്ള ആശയ നിലപാടുകള്‍ സ്വീകരിച്ചു. ജയിലും
പോലീസ് മര്‍ദ്ദനവുമെല്ലാം തൃണവല്‍ക്കരിച്ച് തൊഴിലാളി പ്രസ്ഥാനത്തെ വളര്‍ത്തുന്നതിന് ധീരമായ
സംഘടനാശേഷിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മാമക്കുട്ടിയുടെ നിര്യാണം ഇടതുപക്ഷപ്രസ്ഥാന
ത്തിന് പൊതുവിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും വലിയ നഷ്‌ടമാണ്. സഖാവിന്റെ
വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും സംസ്ഥാനകമ്മിറ്റിക്ക് വേി കോടിയേരി
ബാലകൃഷ്‌ണന്‍ അറിയിച്ചു.