കേന്ദ്ര ഭരണത്തിന്റെ തണലില്‍ ആര്‍.എസ്.എസും, ബി.ജെ.പിയും നടത്തുന്ന കൊലപാതകരാ
ഷ്‌ട്രീയം കേരളത്തിന്റെ സമാധാനജീവിതത്തിന് വെല്ലുവിളിയായിരിക്കുകയാണെന്ന്
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
സി.പി.ഐ(എം) കണ്ണൂര്‍ പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം മോഹനനെ നിഷ്‌ഠൂരമായി
വെട്ടിക്കൊന്ന ആര്‍.എസ്.എസ്. അക്രമം പൊറുക്കാനാകാത്ത പാതകമാണ്. പിണറായിക്കടുത്ത്
വാളാങ്കിചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആര്‍.എസ്.എസ്.സംഘം ഷാപ്പിലെത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഏകപക്ഷീയമായി ആക്രമണം നടത്തിയും കൊലപാതകം നടത്തിയും
ആര്‍.എസ്.എസും ബി.ജെ.പിയും തീക്കളിനടത്തുകയാണ്. 4 മാസത്തിനുള്ളില്‍ 5 സി.പി.ഐ(എം)
പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസ്സുകാര്‍ അരുംകൊല ചെയ്‌തത്. രാഴ്‌ചയ്‌ക്കുള്ളില്‍ കണ്ണൂര്‍
ജില്ലയില്‍ നാല് സി.പി.ഐ(എം) പ്രവര്‍ത്തകരെമാരകമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിക്കുകയും
ചെയ്‌തു. ഇത്തരം അക്രമങ്ങള്‍ നടത്തുന്ന കാവിസംഘം തന്നെ മറുവശത്ത് സി.പി.ഐ(എം)
അക്രമം നടത്തുന്നുവെന്ന് മുറവിളി നടത്തുകയും ചെയ്യുന്നു. ആര്‍.എസ്.എസ്സിന്റെ കൊലപാതക
രാഷ്‌ട്രീയത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാ സമാധാന കാംക്ഷികളോടും,
ജനാധിപത്യവിശ്വാസികളോടും, പുരോഗമന വാദികളോടും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവന
യില്‍ അഭ്യര്‍ത്ഥിച്ചു.