അക്രമാസക്തമായ ബി.ജെ.പി ഹര്‍ത്താല്‍ കേരളീയരുടെ സമാധാന ജീവിതത്തിന്‌ വെല്ലുവിളിയാണ്

ഹര്‍ത്താലിന്റെ മറവില്‍ ജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും, വാഹനങ്ങള്‍ക്കും,
കടകള്‍ക്കും സര്‍ക്കാര്‍ ആഫീസുകള്‍ക്കും, പോലീസിനും നേരെ നികൃഷ്‌ടമായ അക്രമണ
ങ്ങളാണ്‌ ബി.ജെ.പിയും-ആര്‍.എസ്‌.എസ്സും നടത്തിയത്‌. ജനങ്ങള്‍ തള്ളിയ ഹര്‍ത്താലിനെ
കായികബലം കൊ്‌ വിജയിപ്പിക്കാനായിരുന്നു ശ്രമം. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ അധികാര
ത്തില്‍ വന്നശേഷം അഞ്ച്‌ സി.പി.ഐ(എം) പ്രവര്‍ത്തകരെ അരുംകൊലചെയ്‌തതിന്‌ മറയി
ടാന്‍ ബി.ജെ.പി.നടത്തിയ ഹര്‍ത്താല്‍ പരിഹാസ്യമായി. വഴിപിഴച്ച ഹര്‍ത്താലിലൂടെ സംഘ
പരിവാറിന്റെ തനിനിറം ജനങ്ങള്‍ കൂടുതലായി മനസ്സിലാക്കിയിരിക്കുകയാണ്‌. തൊടുപുഴയില്‍
ജില്ലാ ലേബര്‍ ഓഫീസ്‌ അടിച്ച്‌ തകര്‍ക്കുകയും അക്രമം കാണിച്ചവരെ പോലീസ്‌ കസ്റ്റ
ഡിയിലെടുത്തപ്പോള്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്‌തുകൊ്‌ നിയമത്തെ
വെല്ലുവിളിക്കുകയാണ്‌ ചെയ്‌തത്‌. തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ സി.പി.
ഐ(എം)ന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ തകര്‍ത്തത്‌ ക്യാമറയില്‍ പകര്‍ത്തിയ കേരള കൗമുദി
ഫോട്ടോഗ്രാഫര്‍ അരുണിന്റെ ക്യാമറ തല്ലതകര്‍ത്തു. ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ ലേഖകന്‍
കമല്‍നാഥ്‌, മാതൃഭൂമി ഡോട്ട്‌ കോം ലേഖകന്‍ എസ്‌.ആര്‍.ജിതിന്‍ എന്നിവരെ മര്‍ദ്ദിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം വാഹനങ്ങളാണ്‌ തടഞ്ഞിടുകയും,
കല്ലെറിയുകയും, തകര്‍ക്കുകയും ചെയ്‌തത്‌.
സംസ്ഥാനത്തിന്റെ പലഭാഗത്തും പാര്‍ടി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം അഴിച്ചുവി
ട്ടു. ഒറ്റപ്പാലത്ത്‌ മൂന്ന്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. പാലക്കാട്‌
വിക്‌ടോറീയ കോളേജിലെ വിദ്യാര്‍ത്ഥികളെ കോളേജില്‍ കയറി അക്രമിച്ചു. കൊല്ലത്ത്‌
ചാത്തന്നൂരില്‍ ലോക്കല്‍കമ്മിറ്റി മെമ്പര്‍മാരെ അക്രമിച്ചു. കോട്ടയത്ത്‌ മൈലാടിയില്‍ പാര്‍ടി
പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ചേര്‍ത്തലയില്‍ മരുന്നുമായിപ്പോയ ആംബുലന്‍സ്‌
തകര്‍ത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുജനസംഘടനകളുടെ സമ്മേളനങ്ങ
ളുമായി ബന്ധപ്പെട്ട്‌ സ്ഥാപിച്ച ബോര്‍ഡുകളും, കൊടിയും, തോരണങ്ങളും വ്യാപകമായി
നശിപ്പിച്ചു. തൃശ്ശൂര്‍ ടൗണിലെ അഴീക്കോടന്‍ സ്‌മാരക സ്‌തൂപം തകര്‍ത്തു. കണ്ണൂര്‍ ജില്ലയില്‍
തോട്ടടയിലും തലശ്ശേരിയിലും കടകള്‍ക്ക്‌ നേരെ ബോംബെറിഞ്ഞു. തലശ്ശേരിയിലെ സി.
പി.ഐ ഓഫീസ്‌ അക്രമിച്ചു. തിരുവനന്തപുരത്ത്‌ വെള്ളായണി ബ്രാഞ്ച്‌ ഓഫീസ്‌ അക്രമിച്ചു.
ചിലയിടങ്ങളില്‍ ആര്‍.എസ്‌.എസ്സും അതിന്റെ പരിവാരങ്ങളും വര്‍ഗ്ഗീയകുഴപ്പം ഉാ
ക്കുന്നവിധത്തിലുള്ള ഇടപെടലുകള്‍ നടത്തി. കടകള്‍ അടപ്പിയ്‌ക്കാനും വാഹനഗതാഗതം
തടയാനും അക്രമമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചെങ്കിലും കേരളം ബി.ജെ.പി. ഹര്‍ത്തിനെ മനസ്സുകൊ
ും അല്ലാതെയും പൊതുവില്‍ നിരാകരിക്കുകയാണ്‌ ചെയ്‌തത്‌. തലയറുക്കല്‍
രാഷ്‌ട്രീയം അവസാനിപ്പിച്ച്‌ സമാധാനത്തിന്റെ പാതയിലേക്ക്‌ വരാന്‍ വിവേകം അല്‍പ്പമെ
ങ്കിലും അവശേഷിക്കുന്നുെങ്കില്‍ കേന്ദ്ര ഭരണക്കാര്‍ കേരളത്തിലെ സംഘപരിവാറിനെ ഉപ
ദേശിക്കണം. ഹര്‍ത്താലിന്റെ മറവില്‍ ബി.ജെ.പിയും ആര്‍.എസ്‌.എസ്സും നടത്തിയ അക്രമ
ണങ്ങളില്‍ പ്രകോപിതരാകാതെ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാ വിഭാഗം
ജനങ്ങളോടും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.