പാചകവാതക വില വര്‍ദ്ധനയില്‍ ശക്തമായി പ്രതിഷേധിക്കുക

പാചകവാതക വില വര്‍ദ്ധനയില്‍ ശക്തമായി പ്രതിഷേധിക്കുക
കേന്ദ്ര  സര്‍ക്കാര്‍ വീും പാചകവാതക വില വര്‍ദ്ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെങ്ങും
അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊുവരാന്‍ മുഴുവന്‍ ജനങ്ങളോടും സംസ്ഥാന സെക്രട്ട
റിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.
വില കുത്തനെ വര്‍ദ്ധിപ്പിച്ചത്‌ കേരളത്തിലെ ജനങ്ങളുടെ നട്ടെല്ലൊടിക്കും. അതിരൂക്ഷമായ
വിലക്കയറ്റത്തില്‍പ്പെട്ട്‌ നട്ടം തിരിയുന്ന ജനവിഭാഗങ്ങള്‍ക്ക്‌ കൂനിന്‍മേല്‍കുരുപോലെയായി പുതിയ
വര്‍ദ്ധന. സബ്‌സിഡിയേതര വിഭാഗത്തില്‍ 38.50 രൂപയും സബ്‌സിഡി വിഭാഗത്തില്‍ ര്‌ രൂ
പയുമാണ്‌ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചത്‌. കഴിഞ്ഞ 5 മാസത്തിനിടയില്‍ 6 തവണയാണ്‌ പാചകവാതകവില
വര്‍ദ്ധിപ്പിച്ചത്‌. നരേന്ദ്ര  മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പെട്രോളിനും ഡീസലിനും
പാചകവാതകത്തിനും ആവര്‍ത്തിച്ച്‌ വിലവര്‍ധിപ്പിക്കുന്ന കാഴ്‌ചയാണ്‌ നാം കുകൊിരിക്കു
ന്നത്‌. ഒരുവശത്ത്‌ ജനക്ഷേമ നടപടികള്‍ എന്ന്‌ പറയുകയും മറുവശത്ത്‌ അങ്ങേയറ്റം ജനവിരുദ്ധ
നടപടികള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ്‌ കേന്ദ്ര  സര്‍ക്കാര്‍ കാണിക്കുന്നത്‌.
സബ്‌സിഡി വിഭാഗത്തിന്‌ ര്‌ രൂപ മാത്രമേ വര്‍ധിപ്പിച്ചുള്ളൂ എന്ന്‌ വരുത്തി സബ്‌സിഡിയേതര
വിഭാഗത്തിന്‌ 38.50 രൂപ വര്‍ധിപ്പിച്ചതും ഈ ഇരട്ടമുഖമാണ്‌. ഓരോ കാരണം പറഞ്ഞ്‌ സാ
ധാരണക്കാരായ ജനങ്ങള്‍ക്ക്‌ കിട്ടിക്കൊിരിക്കുന്ന സബ്‌സിഡി ഇല്ലാതാക്കുകയാണ്‌. ആധാര്‍കാര്‍
ഡിന്റേയും വരുമാന നികുതി പരിധിയുടേയുമെല്ലാം പേര്‌ പറഞ്ഞാണ്‌ സബ്‌സിഡി ഇല്ലാതാക്കു
ന്നത്‌. കേരളത്തിലെ ബഹുഭൂരിപക്ഷം ജനവിഭാഗത്തിനും സബ്‌സിഡി അന്യമായിക്കൊിരിക്കു
കയാണ്‌.
ബാരലിന്‌ 107 ഡോളര്‍ വരെ അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വിലയുായപ്പോഴാണ്‌ പാചകവാ
തക വില കുത്തനെ ഉയര്‍ത്തിയത്‌. ഇപ്പോള്‍ ബാരലിന്‌ 50 ഡോളറിലും കുറവായി എന്നതാണ്‌ യാ
ഥാര്‍ഥ്യം. എന്നിട്ടും വില കുറക്കുന്നില്ലെന്ന്‌ മാത്രമല്ല, അടിക്കടി കൂട്ടിക്കൊിരിക്കുകയുമാണ്‌.
ഓരോ രാഴ്‌ച കൂടുമ്പോഴും എണ്ണക്കമ്പനികള്‍ക്ക്‌ വിലകൂട്ടാനുള്ള ലൈസന്‍സാണ്‌ മുന്‍
യുപിഎ സര്‍ക്കാര്‍ നല്‍കിയത്‌. അത്‌ തുടരാന്‍ അനുവദിക്കുന്നുവെന്ന്‌ മാത്രമല്ല, കൂടുതല്‍ തീക്ഷ്‌
ണമായ തോതില്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക്‌ ഒത്താശ ചെയ്യുന്ന നയമാണ്‌ മോഡി സര്‍
ക്കാര്‍ സ്വീകരിക്കുന്നത്‌. ഇത്‌ റിലയന്‍സ്‌ ഉള്‍പ്പെടെയുള്ള കുത്തകളെ സഹായിക്കന്‍ വേി മാ
ത്രമുള്ളതാണ്‌.
ഈയിടെയാണ്‌ പെട്രോളിനും ഡീസലിനും 1.34 രൂപയും ഡീസല്‍ ലിറ്ററിന്‌ 2.37 രൂപയുംവര്‍
ദ്ധിപ്പിച്ചത്‌. ഇവയുടെ വിലയും എണ്ണകമ്പനികള്‍ക്കുവേി തോന്നിയ പോലെ കൂട്ടുമ്പോള്‍ പാ
പ്പരാവുന്നത്‌ പാവപ്പെട്ട ജനങ്ങളാണ്‌. കേരളം പോലുള്ള ഉപഭോക്‌തൃ സംസ്ഥാനത്തിന്റെ സാമ്പതി
ക സ്ഥിതി തകര്‍ക്കുന്നത്‌ കൂടിയാണ്‌ ഈ നടപടികളെല്ലാം.
സബ്‌സിഡി ഭക്ഷ്യധാന്യങ്ങള്‍ പോലും പാവപ്പെട്ട ജനതയ്‌ക്ക്‌ നിഷേധിക്കുന്ന ക്രൂരമായ
നടപടിയാണ്‌ കേന്ദ്രം  സ്വീകരിച്ചുകൊിരിക്കുന്നത്‌. ഇതോടൊപ്പം നാള്‍ക്ക്‌നാള്‍ ഇന്ധന വിലയും
കൂട്ടുന്നത്‌ ഒരു നീതീകരണവുമില്ലാത്ത നടപടിയാണ്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി
പ്രാദേശികമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു.