നോട്ടുകള്‍ പിന്‍വലിച്ചത് മൂലം രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തീകരിക്കുംവരെ പഴയ കറന്‍സി നോട്ടുകളുടെ സാധുത തുടരണമെ
ന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് തിരക്കിട്ടെടുത്ത തീരുമാന
ം രാജ്യത്തെ ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിച്ചത്. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുമെ
ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലപ്രാപ്‌തിയിലെത്തിയില്ല. എ.ടി.എമ്മുകളിലേക്ക
് ജനപ്രവാഹമാണെങ്കിലും മിക്കവയും കാലിയോ പ്രവര്‍ത്തനരഹിതമോ ആണ്. യുക്തി
പൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കാത്തതിന്റെ ഫലമായി നാട്ടില്‍ ആത്മഹത്യയും അത്യാഹിത മര
ണങ്ങളും ഉാവുകയാണ്. അടിയന്തിര ശസ്‌ത്രക്രിയ നടത്താന്‍ പോലും കഴിയാതെ രോഗികള്‍
ആശുപത്രികളില്‍ വലയുകയാണ്. ലോട്ടറി മേഖല സ്‌തംഭിച്ചിരിക്കുന്നു. ദൂരസ്ഥലങ്ങളില്‍ യാത്ര
പോയ ആളുകള്‍ ഭക്ഷണത്തിന് പോലും പണമില്ലാതെ വിഷമിക്കുകയാണ്. ദശലക്ഷക്കണക്കിന്
ഇതര സംസ്ഥാന തൊഴിലാളികളുള്ള കേരളത്തില്‍ നിര്‍മ്മാണ മേഖല സ്‌തംഭിച്ചിരിക്കുകയാണ്.
കാര്‍ഷികമേഖലയും സ്‌തംഭനാവസ്ഥയിലാണ.് കര്‍ഷകര്‍ക്ക് അവരുടെ ഉത്‌പ്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ കഴിയുന്നില്ല. ജോലി ചെയ്‌തവര്‍ക്ക് കൂലി നല്‍കാന്‍ പണമില്ല. ഈ സാഹചര്യം തുടര്‍ന്നാല്‍
തൊഴിലാളികളും സാധാരണക്കാരും പട്ടിണിയിലേക്ക് പോകും.
ഇപ്പോഴത്തെ അരാജകാവസ്ഥ മൂന്ന് നാല് ആഴ്‌ചകള്‍ വരെ തുടരുമെന്നാണ്
കേന്ദ്രസർക്കാർ തന്നെ സമ്മതിക്കുന്നത്. വരുംദിവസങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുമെ
ന്ന് വ്യക്തം. സംസ്ഥാന സര്‍ക്കാര്‍ നികുതിയും ഫീസുകളും പിഴകൂടാതെ അടയ്‌ക്കാന്‍ നവംബര്‍
30 വരെ കൂടുതല്‍ സമയം അനുവദിച്ചത് സ്വാഗതാര്‍ഹമായ നടപടിയാണ്. സമാനതകളില്ലാത്ത
ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം.
കള്ളപ്പണം തടയുന്നതിന് ആരും എതിരല്ല. അതിനായി സ്വീകരിച്ച നടപടികളോട് യോജി
ക്കാനാവില്ല. രാജ്യത്തിനകത്തുള്ള കള്ളപ്പണ ലോബിക്ക് സുരക്ഷിതമായി പണം മാറ്റിയെടുക്കുന്നതി
നുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ലഭ്യമാക്കിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കള്ള
പ്പണം കെത്തുകയെന്ന സര്‍ക്കാരിന്റെ വാദം നിരര്‍ത്ഥകമാണ്. ബദല്‍ സംവിധാനങ്ങള്‍ പൂര്‍ത്തീ
കരിക്കുംവരെ പഴയ നോട്ടുകളുടെ സാധുത തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുടെ
പ്രയാസങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു
കൊ് നവംബര്‍ 17 ന് റിസര്‍വ് ബാങ്കിന് മുന്നിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. അന്നേദിവസം
സംസ്ഥാനത്തെ എല്ലാ ലോക്കല്‍ കേന്ദ്ര ത്തിലും സായാഹ്നധര്‍ണ്ണ സംഘടിപ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും
സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.