നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍
ക്കാനുള്ള നീക്കത്തിനെതിരെ എല്‍.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 24ന് പഞ്ചായ
ത്ത്, മുന്‍സിപ്പല്‍ കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകല്‍ സത്യഗ്രഹം വിജയിപ്പിക്കാന്‍ മുഴുവ
ന്‍ ജനങ്ങളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
യാതൊരു മുന്നൊരുക്കവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് മരവിപ്പിയ്‌ക്ക
ല്‍ മൂലം കഴിഞ്ഞ രാഴ്‌ചയായി ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ജനങ്ങള്‍ക്ക്
ആവശ്യത്തിന് പണം ലഭ്യമാകാത്തത് മൂലം വ്യാപാര-വാണിജ്യ മേഖലയുള്‍പ്പെടെ സമസ്‌തമേ
ഖലയും സ്‌തംഭനാവസ്ഥയിലാണ്.
500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ മറവില്‍ കേരളത്തിന്റെ ജീവനാഡിയായി
പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും ബിജെപ
ിയും ശ്രമിക്കുന്നത്. സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പൂര്‍ണ്ണമായും മരവിപ്പിച്ചിരിക്ക
ുകയാണ്. സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ച ലക്ഷക്കണക്കിന് വരുന്ന ജന
ങ്ങള്‍ക്ക് അത് സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണ്
സൃഷ്ടിച്ചിരിക്കുന്നത്. മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കു പോലും പണം പിന്‍വലിക്കാന്‍ കഴിയാതെ
ജനം നെട്ടോട്ടമോടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി ലക്ഷക്കണക്കിന് വരു
ന്ന പാവപ്പെട്ട ജനവിഭാഗങ്ങളേയും കര്‍ഷകരേയും ഇതര ജനവിഭാഗങ്ങളെയും കടുത്ത ദുരി
തത്തിലാഴ്‌ത്തും.
ജനകീയ പ്രസ്ഥാനമായി രൂപംകൊതാണ് ഓരോ പ്രദേശത്തേയും സഹകരണ
സംഘങ്ങള്‍. 1.27 ലക്ഷം കോടിയാണ് കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപം.
ജനങ്ങള്‍ക്കിടയില്‍ സഹകരണ മേഖല ആര്‍ജിച്ച വിശ്വാസമാണിതിന് കാരണം. ഈ വിശ്വാസ
െ ത്ത തകര്‍ക്കാനും നിക്ഷേപകരില്‍ പരിഭ്രാന്തി പരത്താനുമാണ് ബോധപൂര്‍വം ശ്രമിക്കു
ന്നത്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമല്ല എന്ന പ്രതീതി സൃഷ്‌ടിച്ച്‌സ്വകാ
ര്യ-കോര്‍പ്പറേറ്റ് ബാങ്കുകളിലേക്ക് പണമെത്തിക്കാനാണ് ശ്രമം നടക്കുന്നത്.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേരളത്തില്‍ കക്ഷി-രാ
ഷ്ട്രീയഭേദ്യമന്യേയുള്ള എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സഹകരണ മേഖലയെ സംര
ക്ഷിക്കാന്‍ രാഷ്‌ട്രീയ പരിഗണനകള്‍ ഇല്ലാതെ പൊതുപ്രക്ഷോഭം ഉയര്‍ന്നുവരണം.
സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ സഹകാരികള്‍ ആകെ ഒന്നിച്ച് നില്‍ക്കണം. ഈ
പ്രക്ഷോഭത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ടികളും സഹകരിക്കണം. കേരളത്തിന്റെ പൊതുവി
കാരമായി ഈ പ്രക്ഷോഭത്തെ മാറ്റിതീര്‍ക്കണം. ഓരോ സഹകരണ ബാങ്കുകളും
മുന്‍കൈയ്യെടുത്ത് ബാങ്കിലെ അംഗങ്ങളുടേയും നിക്ഷേപകരുടേയും യോഗങ്ങള്‍ വിളിച്ചു
ചേര്‍ത്ത് സഹകരണ മേഖല സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ
നിലപാടിനെതിരെ പ്രമേയം പാസ്സാക്കി അയക്കാനും പാര്‍ടി മുന്‍കൈയ്യെടുക്കണം.
ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയ്‌ക്കെ
തിരെ എല്ലാ ജനവിഭാഗങ്ങളും കക്ഷി പരിഗണനയ്‌ക്കതീതമായി യോജിച്ച് ഈ സമരം വിജയി
പ്പിക്കണമെന്നഭ്യര്‍ത്ഥിയ്‌ക്കുന്നു.