കേരള നിയമസഭ അധികാരപ്പെടുത്തിയ സര്‍വകക്ഷിസംഘ
ത്തിന് കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നട
പടി ഫെഡറലിസത്തിന്റെ ലംഘനവും കേരളീയരോടുള്ള അവഹേളന
വുമാണെന്ന് സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി
ബാലകൃഷ്‌ണന്‍ പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ കാരണം ഇന്ത്യയിലെ ഇതര സംസ്ഥാന
ങ്ങളിലേക്കാള്‍ കൂടുതല്‍ പ്രതിസന്ധി കേരളത്തിലെ സഹകരണ
മേഖലയടക്കം നേരിടുകയാണ്. ഇതു പരിഹരിക്കുന്നതിന് പ്രധാന
മന്ത്രിയെ കാണാന്‍ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളന
ത്തിന്റെ തീരുമാനപ്രകാരമാണ് കേരള സര്‍ക്കാര്‍ കൂടിക്കാഴ്‌ചയ്‌ക്ക് അ
നുമതി തേടിയത്. ``തന്നെ കാണ, ധനമന്ത്രിയെ കാല്‍ മതി’’യെ
ന്ന മോഡിയുടെ മറുപടി സാമാന്യനീതിയുടെ നിഷേധമാണ്. കുമ്മനംരാ
ജശേഖരന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍
ദില്ലിയില്‍ പോയി നടത്തിയ ഇടങ്കോലിടലിനു വഴങ്ങിയ പ്രധാനമന്ത്രിയു
ടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളീയരുടെ അഭിമാന
ത്തെ വെല്ലുവിളിച്ച മോഡിയുടെ നടപടിക്കെതിരെ എല്ലാ ജനാധി
പത്യവിശ്വാസികളും ശക്തിയായി പ്രതികരിക്കണമെന്ന് കോടിയേരി
പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു.