സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിത്ഥുന്ന അനുശോചന സന്ദേശം

തമിക്കാത്ത വിപ്ലവസൂര്യനാണ്‌ ഫിദല്‍ കാസ്‌ട്രോയെന്ന്‌ സിപിഐ(എം)
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശംത്തില്‍ പറഞ്ഞു.
സോഷ്യലിസത്തിനു വേണ്ടിയും സാമ്രാജ്യത്വഅനീതികള്‍ക്കെതിരെയുമുള്ള പോരാട്ടങ്ങള്‍ക്ക്‌
ഇനിയും ദിശാബോധം നല്‍കുന്ന വെളിച്ചമായിരിക്കും കാസ്‌ട്രോ.
ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യത്തെ നയിച്ച ഭരണാധികാരി എന്ന പദവി 49
വര്‍ഷം ക്യുബയെ നയിച്ചതിലൂടെ നേടിയ കാസ്‌ട്രോ വിപ്ലവകാരിയെന്ന നിലയിലും ഭരണാ
ധികാരി എന്ന നിലയിലും ഒരുപോലെ മാര്‍ഗദര്‍ശിയാണ്‌.  ക്യുബയുടെ ഭരണത്തലവനായ
തിനുശേഷം അമേരിക്കന്‍ സാമ്രാജ്യത്വം 634 തവണയാണ്‌ കാസ്‌ട്രോയെ വകവരുത്താന്‍
ശ്രമിച്ചത്‌. സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി വിപ്ലവക്യൂ യെഞെരിച്ചമര്‍ത്താന്‍ അമേരി
ക്കന്‍ സാമ്രാജ്യത്വം ശ്രമിച്ചതിനുപുറമെയായിരുന്നു ഇത്‌. അത്തരം നടപടികളെയെല്ലാം അതി
ജീവിച്ച്‌ ക്യുബയെ വളര്‍ത്തുകയും സോഷ്യലിസ്റ്റ്‌ വിപ്ലവം സംരക്ഷിക്കുകയും ചെയ്‌ത നേതാവായ
കാസ്‌ട്രോ ചേരി ചേരാപ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ നേതാവുമായിരുന്നു.
ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്ന കാസ്‌ട്രോ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാന
വുമായി സുദൃഢമായ ബന്ധവും കാത്തുസൂക്ഷിച്ചു. കാസ്‌ട്രോയുടെ വേര്‍പാടില്‍ അനുശോ
ചിച്ച്‌ 3 ദിവസം പാര്‍ടികൊടി പകുതി താഴ്‌ത്തിക്കെട്ടി അനുസ്‌മരണ പരിപാടികള്‍
സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും ബഹുജനസംഘടനകളോടും അഭ്യര്‍ത്ഥി
ക്കുന്നു. കാസ്‌ട്രോയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും സിപിഐ(എം)
 സംസ്ഥാനകമ്മിറ്റിക്കു വേണ്ടി  കോടിയേരി അറിയിച്ചു.