സി.പി.ഐ(എം) പാലക്കാട് ജില്ലാകമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന
കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്‌മാരക മന്ദിരം പെട്രോള്‍ ബോംബെറിഞ്ഞ് അക്രമിച്ചതിനെതിരെ
ശക്തമായി പ്രതിഷേധിക്കാന്‍ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍
അഭ്യര്‍ത്ഥിച്ചു.
ഇന്നലെ അര്‍ദ്ധരാത്രി കാറിലെത്തിയ മുഖംമൂടിസംഘം പെട്രോള്‍
ബോംബുകളെറിഞ്ഞ് പാര്‍ടി ഓഫീസ് അക്രമിക്കുകയായിരുന്നു. പാര്‍ടി ഓഫീസിന്റെ
മുറ്റത്ത് നിറുത്തിയിട്ടിരുന്ന എന്‍.എന്‍.കൃഷ്‌ണദാസിന്റെ കാര്‍ ബോംബേറില്‍ തകര്‍ന്നു.
പാര്‍ടി ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചു. ഇരുട്ടിന്റെ മറവില്‍ പാര്‍ടി ഓഫീസിന്
നേരെ നടത്തിയ അക്രമം രാഷ്‌ട്രീയവിരോധംമൂലം പാര്‍ടി വിരുദ്ധ പിന്തിരിപ്പന്‍
ശക്തികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത് നടപ്പില്‍ വരുത്തിയതാണ്. എല്‍.ഡി.എഫ്.
ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്‌ശേഷം 35-ഓളം പാര്‍ടി ഓഫീസുകള്‍
അക്രമിക്കപ്പെട്ടു. ജില്ലാകമ്മിറ്റി ഓഫീസിന് നേരെയുള്ള അക്രമം ഗൗരവമായി കാണണം.
ജില്ലയിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയുള്ള പാര്‍ടിയാണ്
സി.പി.ഐ(എം). അതിന്റെ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആസൂത്രിതമായി അക്രമം
നടത്തി പാര്‍ടിയെ ഭയപ്പെടുത്താമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഇത്തരം
അക്രമങ്ങളെയെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്ത് നിന്ന് വളര്‍ന്നുവന്ന
പാര്‍ടിയാണ് പാലക്കാട് ജില്ലയിലുള്ളത്. പാര്‍ടിയുടെ വളര്‍ച്ചയിലും ജനപിന്തുണയിലും
അസൂയപൂ ഇത്തരം ശക്തികള്‍ നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ
പാര്‍ടി ബന്ധുക്കളും രംഗത്തുവരണം. പാര്‍ടി ഓഫീസിന് നേരെ ആസൂത്രിതമായി
നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും
മുന്നോട്ടുവരണമെന്നും, അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി
സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.