രാഷ്‌ട്രീയ വിയോജിപ്പുള്ള മുഖ്യമന്ത്രിമാര്‍ക്ക് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന
ങ്ങളില്‍ പൗരാവകാശം നിഷേധിക്കും എന്നത് കേന്ദ്രസര്‍ക്കാര്‍ നയമാണോയെന്ന് പ്രധാ
നമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
മലയാളി സംഘടനകളുടെ ഭോപ്പാലിലെ പൊതുസ്വീകരണ സമ്മേളനത്തില്‍ മുഖ്യമ
്ര ന്തി പിണറായി വിജയന്‍ പങ്കെടുക്കുന്നതിന് വിലക്കിയ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടി
യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. കേന്ദ്രസര്‍ക്കാരിന്റേയും ബി.ജെ.പി കേന്ദ്രനേതൃത്വ
ത്തിന്റേയും അറിവോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ നട
പ്പാക്കിയ ഒരു ഫാസിസ്റ്റ് ചെയ്‌തിയാണിത്. ഒരു സംസ്ഥാനത്തെ മുഖ്യമന്തിക്ക് മറ്റൊരു
സംസ്ഥാനത്ത് മുന്‍കൂട്ടി തയ്യാറാക്കിയ നിയമവിധേയ പരിപാടിയില്‍ പങ്കെടുക്കുന്നതി
നുള്ള സംരക്ഷണം നല്‍കേ ചുമതല ആ സംസ്ഥാനത്തെ സര്‍ക്കാരിന്റേതാണ്.
തങ്ങള്‍ പിറന്ന നാട്ടിലെ മുഖ്യമന്ത്രിക്ക് തങ്ങള്‍ ജീവിക്കുന്ന സംസ്ഥാനത്തെത്തിയപ്പോള്‍
ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സ്വീകരണ മൊരുക്കുകയാണ് ഭോപ്പാല്‍ മലയാളികള്‍
ചെയ്‌തത്. ഇത്തരം ദേശസ്‌നേഹം നിറഞ്ഞ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ്
കേരള മുഖ്യമന്തിക്ക് വിലക്ക് കല്‍പ്പിച്ചത്. ഇത് കേരളീയരുടെ ആത്മാഭിമാനത്തെ വ്രണ
െ പ്പടുത്തുന്ന നടപടിയാണ്. എല്ലാ ചെയ്‌തശേഷം ഒരു ഖേദപ്രകടനം കൊ് തീര്‍ക്കാവു
ന്ന ഒരു കാര്യമല്ല.
മുഖ്യമന്ത്രിയുടെ പരിപാടി തടയുന്നതിനു വേി ഒരു വശത്ത് ഒരു കൂട്ടം ആര്‍
എസ്സു എസ്സുകാരും മറുവശത്ത് ഒരു കൂട്ടം പോലീസുകാരും പരസ്‌പരധാരണയോടെ
പ്രവര്‍ത്തിച്ചു. രാജ്യത്തെ ഭരണക്രമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അതിഥിയാണ് മുഖ്യമ
്ര ന്തി. ഒരു കൂട്ടം ആര്‍.എസ്.എസ്സുകാരില്‍ നിന്നും സംരക്ഷണം നല്‍കേ ഉത്തരാവാ
ദിത്തം ആ സര്‍ക്കാരിനുായിരുന്നു.
കൊലപാതക രാഷ്ട്രീയത്തിന്റെ മുഖമുദ്രയായ ആര്‍.എസ്.എസ് സ്വയം വെള്ളപൂശു
ന്നതിനു വേി സി.പി.ഐ (എം) നും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരി
നുമെതിരെ വ്യാജ പ്രചരണങ്ങള്‍ സംഘടിപ്പിച്ച് വരികയാണ്. ഇതൊന്നും ജനങ്ങള്‍ ഏറ്റെ
ടുക്കുന്നില്ലെന്ന നിരാശയില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ സംസാരി
ക്കാന്‍ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് ഭീകരരീതി ഇവര്‍ അവലം ിച്ചിരിക്കുന്നത്. മാസ
ങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട് ബി.ജെ.പിയുടെ ദേശീയ സമ്മേളനം നടന്നത്.
ചൗഹാന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ബി.ജെ.പി
നേതാക്കളുമെല്ലാം 4 ദിവസം അവിടെ സ്വാതന്ത്ര്യത്തോടെ സമ്മേളിച്ചിരുന്നു. ഒരു പൗരാവ
കാശ നിഷേധവുമുായില്ല. ഭോപ്പാലില്‍ കേരള മുഖ്യമന്ത്രിക്ക് നേരെ മധ്യപ്രദേശ്
സര്‍ക്കാരും ആര്‍.എസ്.എസ്സും കാണിച്ച അനീതിക്കും അസഹിഷ്‌ണുതയ്‌ക്കും പകയ്‌ക്ക
ുമെതിരെ പ്രതിഷേധിക്കാന്‍ കോടിയേരി ബാലകൃഷ്‌ണന്‍ എല്ലാ ജനാധിപത്യവിശ്വാ
സികളോടും പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.