December 29 ന്റെ മനുഷ്യച്ചങ്ങല ചരിത്രവിജയമാക്കി മാറ്റാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

December  29 ന്റെ മനുഷ്യച്ചങ്ങല ചരിത്രവിജയമാക്കി മാറ്റാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.
നോട്ട്‌ പ്രതിസന്ധി പരിഹരിക്കണമെന്നും സഹകരണ മേഖലയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊാണ്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്‌. രാജ്‌ഭവന്‌ മുന്നില്‍ നിന്ന്‌ ആരംഭിച്ച്‌
ആലപ്പുഴ വഴി തൃശ്ശൂര്‍, ചെറുത്തുരുത്തി, നീലിയാട്‌, എടപ്പാള്‍, കുറ്റിപ്പുറം വഴി കാസര്‍കോഡ്‌ ടൗണ്‍ വരെയാണ്‌ ചങ്ങല തീര്‍ക്കുക. അന്നേദിവസം വൈകുന്നേരം 5 മണിക്ക്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ ദേശീയപാതയുടെ ഇടതുവശ
ത്താണ്‌ (പടിഞ്ഞറ്‌ ഭാഗം) പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കൈകള്‍ കോര്‍ത്ത്‌
നില്‍ക്കേത്‌. പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയിലാണ്‌ ചങ്ങലയില്‍ കണ്ണികളാകേത്‌. വയനാട്‌, ഇടുക്കി ജില്ലകളില്‍ പ്രത്യേകമായാണ്‌ പരിപാടി സംഘടിപ്പിക്കുക.
ചങ്ങലയില്‍ പങ്കെടുക്കുന്നവര്‍ വൈകുന്നേരം 4 മണിക്ക്‌ തന്നെ നിശ്ചയിക്ക പ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചേരുകയും 5 മണിക്ക്‌ ചങ്ങലയില്‍ ഭാഗമായി പ്രതിജ്ഞ യെടുക്കുകയുമാണ്‌ ചെയ്യുക. സംസ്ഥാനത്തെ 700 കീലോമീറ്റര്‍ അധികംവരു
ന്ന പാതയോരത്താണ്‌ ജനങ്ങള്‍ അണിനിരക്കുക. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ മുന്നറിയിപ്പായിരിക്കും സമരം.