ക്രിസ്‌തുമസ് വേളയില്‍ പുറത്തുവന്നിരിക്കുന്ന ഫാ.ടോം ഉഴുന്നേലിന്റെ ജീവന്‍ യാചിക്കുന്ന പുതിയ വീഡിയോ സന്ദേശം കേന്ദ്ര സര്‍ക്കാരിന്റെ നിസ്സംഗതയ്‌ക്കെതിരായ കുറ്റപത്രമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇനിയെങ്കിലും മന്ദതയും അവഗണനയും വിട്ട് ഫാദറിന്റെ മോചനത്തിന് കേന്ദ്ര
സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം .
പുറത്തുവന്നിരിക്കുന്ന വീഡിയോ സത്യമാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണ പരജായം മറനീക്കുകയാണ്.
10 മാസം മുമ്പ് യമനില്‍ നിന്നാണ് ഫാദറിനെ തട്ടിക്കൊുപോയത്. തന്നെ തട്ടിക്കൊുപോയവര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ഫാദര്‍ ടോം ഉഴുന്നേല്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നെങ്കില്‍ ആ രാജ്യത്തെ സര്‍ക്കാര്‍ ഇങ്ങനെ പെരുമാറില്ലായിരുന്നുവെന്നും വേദനയോടെ ഫാദര്‍ പറയുന്നു്.
ഈ സാഹചര്യത്തില്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് 10 മാസമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിശ്രമമെന്തെന്ന് ഇന്ത്യക്കാരോട് വെളിപ്പെടുത്താനുള്ള ബാദ്ധ്യത കേന്ദ്ര സർക്കാരിനുണ്ട് ഫാദറിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കോടിയേരി കേന്ദ്ര സർക്കാരിനോട് പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.